സാപ്സ് എക്സലന്‍സിയ അവാര്‍ഡ് ഡേ
കാഞ്ഞിരപ്പള്ളി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളില്‍ സാപ്സ് എക്സലന്‍സിയ അവാര്‍ഡ് ഡേ നടത്തി. എഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിന്‍സിപ്പല്‍ ഫാ. ജോഷി സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് ജോസ് സിറിയക്, സ്റ്റാഫ് സെക്രട്ടറി ജിനു തോമസ്, സ്റ്റീഫന്‍ ജോസഫ്, നിവേദിത രാജീവ്, എയ്ഞ്ചലിന് റോസ് ഷിബു, ആര്‍ദ്ര അജിത്, ഷോണ്‍ ജോജി എന്നിവര്‍ പ്രസംഗിച്ചു.