x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാം ദേ​ശീ​യ പു​ര​സ്കാ​രം; അ​ഭി​മാ​ന​മാ​യി ജോ​ഷി ബെ​ന​ഡി​ക്റ്റ്


Published: July 20, 2026 07:13 AM IST | Updated: July 20, 2026 07:13 AM IST

തി​രു​വ​മ്പാ​ടി: ര​ണ്ടാം ത​വ​ണ​യും ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടി​യ പു​ല്ലൂ​രാം​പാ​റ ആ​ക്കാ​ട്ട​മു​ണ്ട​ക്ക​ൽ ജോ​ഷി ബെ​ന​ഡി​ക്റ്റ് നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ജോ​ഷി ബെ​ന​ഡി​ക്റ്റ് സം​വി​ധാ​നം ചെ​യ്ത "ട​ച്ച്ഡ് ആ​സ് വാ​ട്ട​ർ'​നാ​ണ് ഇ​ത്ത​വ​ത്തെ മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ഗ്രാ​മീ​ണ കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്നേ​ഹം, ന​ഷ്ടം, പ​രി​വ​ർ​ത്ത​നം എ​ന്നീ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ല​ളി​ത​മാ​യ അ​വ​ത​ര​ണ​ശൈ​ലി​യും ശ​ക്ത​മാ​യ വി​കാ​ര​പ്ര​ക​ട​ന​വും കൊ​ണ്ട് പ്രേ​ക്ഷ​ക​രു​മാ​യി ആ​ത്മ​ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ചി​ത്ര​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജോ​ഷി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്. 2024ൽ ​ജോ​ഷി ബെ​ന​ഡി​ക്റ്റ് സം​വി​ധാ​നം ചെ​യ്ത "എ ​കോ​ക്ക​ന​ട്ട് ട്രീ' ​എ​ന്ന അ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നും ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ മ​ല​യാ​ള അ​നി​മേ​ഷ​ൻ രം​ഗ​ത്ത് ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി ജോ​ഷി ബെ​ന​ഡി​ക്റ്റ് മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

 

Tags : Second National Award Joshi Benedict

Recent News

Corehub Up