x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വീ​സ് റോ​ഡ് കു​ഴി​ച്ച് മ​ണ്ണ് ക​ട​ത്തു​ന്ന​തു ത​ട​ഞ്ഞു


Published: May 8, 2026 01:56 AM IST | Updated: May 8, 2026 01:56 AM IST

ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡി​ൽ​നി​ന്നു മ​ണ്ണെ​ടു​ത്ത വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​നും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ.

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത ക​രാ​ർ ക​മ്പ​നി​യു​ടെ നി​യ​മ​ലം​ഘ​നം വീ​ണ്ടു​മെ​ന്നു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം; സ​ർ​വീ​സ് റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ഴി​ച്ചെ​ടു​ത്ത് മ​ണ്ണു ക​ട​ത്തു​ന്ന​തു ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നു ത​ട​ഞ്ഞു.

മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ലെ പൂ​വ്വ​ത്തും​ക​ട​വ് വാ​ർ​ഡി​ൽ മ​തി​ൽ​മൂ​ല പ്ര​ദേ​ശ​ത്തു നാ​ഷ​ണ​ൽ ഹൈ​വേ​യു​ടെ സ​ർ​വീ​സ് റോ​ഡി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി കു​ഴി​ച്ചെ​ടു​ത്തു നി​ർ​മാ​ണ​ക്ക​മ്പ​നി മ​ണ്ണു ക​ട​ത്തി​യ​ത്. സം​ഭ​വം ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വാ​ർ​ഡ് മെ​മ്പ​ർ സു​നി​ൽ പി. ​മേ​നോ​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രെ​ത്തി നി​ർ​മാ​ണ​ക്ക​മ്പ​നി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​നും എ​ത്തി.

റോ​ഡി​ൽ​നി​ന്നു കു​ഴി​ച്ചെ​ടു​ത്തു കൊ​ണ്ടു​പോ​യ മ​ണ്ണ് തി​രി​ച്ചി​ടാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ശ​ന​നി​ല​പാ​ട് സ്വീ​ക​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ൽ കൂ​രി​യാ​ട് പാ​ലം ഇ​ടി​ഞ്ഞ​തു​പോ​ലെ, ഈ ​മ​ണ്ണെ​ടു​ക്ക​ൽ മ​തി​ൽ​മൂ​ല​യി​ലെ എ​സ്‌​യു​പി പ​രി​സ​ര​ത്തെ പാ​ലം ഇ​ടി​യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​മെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​തനി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ശി​വാ​ല​യ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​രും മ​തി​ല​കം എ​സ്ഐ അ​ജ​യ് എ​സ്. മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. സ​മ​രം ശ​ക്ത​മാ​യ​തോ​ടെ, കൊ​ണ്ടു​പോ​യ മ​ണ്ണ് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന് ഇ​ടാ​മെ​ന്ന ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​സ​മ​യം, സ​ർ​വീ​സ് റോ​ഡി​ൽ നേ​ര​ത്തേ മ​ണ്ണ് ഇ​ട്ടി​രു​ന്ന​താ​യും അ​തു നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ ത​റ​നി​ര​പ്പി​ൽ​നി​ന്നു കൂ​ടു​ത​ലാ​യി താ​ഴ്ന്നു​പോ​യ​താ​ണെ​ന്നും ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്കു തെ​റ്റു സം​ഭ​വി​ച്ച​താ​ണെ​ന്നും ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ടു​ത്ത മ​ണ്ണ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു ലോ​ഡ് മ​ണ്ണ് കൊ​ണ്ടു​വ​ന്നു റോ​ഡി​ൽ ഇ​ടു​ക​യും മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് നി​ര​പ്പാ​ക്കി ഗ​താ​ഗ​ത​ത്തി​നു അ​നു​യോ​ജ്യ​മാ​ക്കു​ക​യും ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : Service road nattuvishesham local news

Recent News

Corehub Up