x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ മ​റി​ഞ്ഞ് ഏ​ഴു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 23, 2026 02:54 AM IST | Updated: July 23, 2026 02:54 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു. ഏ​ഴു കു​ട്ടി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ കാ​സ​ർ​ഗോ​ഡ് എം​ജി റോ​ഡി​ൽ ഫോ​ർ​ട്ട് റോ​ഡ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഓ​ട്ടോ ഡ്രൈ​വ​ർ ഉ​മേ​ശ്, മ​ഡോ​ണ എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​രാ​ധ്യ (12), അ​ഥ​ർ​വ (ആ​റ്), അ​ർ​വി​ൻ (ഏ​ഴ്), മു​നി​സി​പ്പ​ൽ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​റി​യം (10), ദീ​പ്ന (12), അ​ന​ശ്വ​ര (10), ഇ​യാ​ൻ സു​നി​ൽ (ആ​റ്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​വ​രെ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : Nattuvishesham DistrictNews DeepikaNews injured

Recent News

Corehub Up