x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല രോ​ഗ​ബാ​ധ : നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ഴ്ച ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം


Published: June 11, 2026 06:28 AM IST | Updated: June 11, 2026 06:28 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഉ​ത്ത​ര​വി​ട്ടു.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ന​ലെ മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക ച​ന്ത​ക​ൾ, റാ​ലി​ക​ൾ എ​ന്നി​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

വി​വാ​ഹം, മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ ക​ഴി​വ​തും ആ​ളു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ക​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു ഉ​പ​യോ​ഗി​ക്കാ​വൂ.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ന്ന ആ​രും സ്വ​യ ചി​കി​ത്സ​യ്ക്ക് മു​തി​ര​രു​ത്. നി​ർ​ബ​ന്ധ​മാ​യും അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണം.

നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക താ​ലൂ​ക്ക് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ത​യാ​റാ​ക്കു​ക​യും അ​വ​രെ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വ​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യാ​നും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​ന്ന​തി​ക​ളി​ലെ പ​രി​സ​ര ശു​ചി​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങി​ൽ ട്രൈ​ബ​ൽ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​ര​ള പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ട് 2023 സെ​ക്ഷ​ൻ 65, ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത സെ​ക്ഷ​ൻ 223 എ​ന്നി​വ പ്ര​കാ​രം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.


ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ക്ലോ​റി​നേ​ഷ​ൻ തു​ട​ങ്ങി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ലെ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബ​ത്തേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ക്ലോ​റി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ നേ​ര​ത്തെ ക്ലോ​റി​നേ​റ്റ് ചെ​യ്തി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഇ​ന്നും നാ​ളെ​യും ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ഡി​വി​ഷ​നു​ക​ളി​ലും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലോ​റി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും.

ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ, വാ​ർ​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മു​നി​സി​പ്പ​ൽ​ത​ല ഉ​ദ്ഘാ​ട​നം മാ​നി​ക്കു​നി ഉ​ന്ന​തി​യി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത് നി​ർ​വ​ഹി​ച്ചു. കെ.​എ​സ്. പ്ര​മോ​ദ്, ലീ​ല പാ​ൽ​പ്പാ​ത്ത്, സെ​റീ​ന അ​ബ്ദു​ള്ള, നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, ഫൗ​സി​യ, രാ​ധാ മ​ഹാ​ദേ​വ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​പ്ര​ഭാ​ക​ര​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​പി. ജ​ബ്ബാ​ർ ബാ​ബു, ആ​ശാ​വ​ർ​ക്ക​ർ ബെ​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഷി​ഗെ​ല്ല: 502 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി.

പ​ക​ർ​ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ.​ടി. രേ​ഖ അ​റി​യി​ച്ചു. ഇ​തു​വ​രെ 502 പേ​രി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ നാ​ല് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​വി​ൽ 44 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​കെ 164 പേ​രെ ഇ​തി​ന​കം ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഫീ​ൽ​ഡ്ത​ല രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 1,719 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. 969 കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും 727 ഒ​ആ​ർ​എ​സ് പാ​യ്ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ മേ​ഖ​ല​ക​ളി​ലും രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും തു​ട​രും. വ്യ​ക്തി​ശു​ചി​ത്വം, ഭ​ക്ഷ​ണ​ശു​ചി​ത്വം, പ​രി​സ​ര​ശു​ചി​ത്വം, കു​ടി​വെ​ള്ള സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഷി​ഗെ​ല്ല പ്ര​തി​രോ​ധ​ത്തി​ന് പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റ്റി​യ​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ന​ന്നാ​യി ക​ഴു​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു.

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അ​വ​ധി

ബ​ത്തേ​രി: നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ല്‍ ഷി​ഗ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ​യും തൊ​ട്ട​ടു​ത്തു​ള്ള അ​മ്പ​ല​വ​യ​ല്‍, നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും 14 വ​രെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മ​ദ്ര​സ​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, പ​ഠ​ന മു​റി​ക​ള്‍, ഹോ​സ്റ്റ​ലു​ക​ള്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.

എ​ന്നാ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്കും റെ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ള​ജു​ക​ള്‍​ക്കും ഈ ​അ​വ​ധി ബാ​ധ​ക​മ​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ഹാ​ജ​രാ​വു​ന്ന​തി​ന് ത​ട​സ​മി​ല്ല.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up