എടക്കര: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷന് തൂഫാന് പിന്തുണ പ്രഖ്യാപിച്ച് വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂഫാന് ഗോള്‍സ് ഷൂട്ടൗട്ട് മത്സരം നടത്തി.
മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം ഉദ്ഘാടനം ചെയ്തു. ജാഫര്‍ പുലിയോടന്‍, കെ.ടി. ഉബൈദ്, പി.കെ. റജീബ്, പി. സുകുമാരന്‍, ശിഹാബ് പുളിയഞ്ചാലി, കെ.ആര്. ബാബു, രാജീവ് പുന്നക്കല്‍, അജ്മല്‍ കാട്ടൂ, മജീദ് ആര്യാടന്, സുബൈര്‍ മാമ്മങ്കര, അലവി കുരിക്കള്‍, ഫ്രാന്‍സിസ് കാരിയാടി, എന്‍.എം. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.