കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
കുണ്ടറ: പെരുമ്പുഴ തൈക്കാവ് മുക്ക് കടയില്‍ വീട്ടില്‍ സിയാദിന്റെ (36) മരണത്തിനു കാരണക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തില്‍ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിയാദിന്റെ മരണത്തിനു പിന്നില്‍ പോലീസിന്റെ മര്‍ദനമാണെന്നു ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
പോലീസ് സ്റ്റേഷനു മുന്നില്‍ ബാരിക്കേടുകള്വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന യോഗം സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി അഡ്വ.ആര്. സേതുനാഥ്, എസ്.ഡി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചിനും ധര്‍ണയ്ക്കും ആര്.ഓമനക്കുട്ടന് പിള്ള, ടി.ജെറോം, ആര്. ഷംലാല്‍, അദ്വൈത് അനില്‍, ഫാറൂഖ് നിസാര്‍,എസ്.സീന, ടി. ഗോപാലകൃഷ്ണന്, പങ്കജാക്ഷന്, തോമസ് പണിക്കര്‍, സൈഫുദീന്‍, എസ.് മണികണ്ഠന്, സന്തോഷ് കുമാര്‍, ജെ. ജോണ്സണ്, ജോസഫ്, ജെ. റോയ്, ആര്. വേണുഗോപാല്‍, ബിന്ദു മോള്, ഹൈമാവതി, മഹിളാമണി, സുനിത ഷാജി, ലില്ലി കുട്ടി, ശ്രീകണ്ഠന് നായര്‍, ജി.സോമരാജന്, ലിയോണ്‍സ്, വിഷ്ണു, ഗണേശന്, സുകുമാരപിള്ള, സുധീര്‍, ആഷിര്‍ മുളക്കട, ബൈജു കരീം, പ്രേംകുമാര്‍. ജോസ് ഇന്നസെന്റ്, പത്രോസ്, ജയകുമാര്‍, പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി. സിയാദിന്റെ പിതാവായ എ. ബദറുദീനും പോലീസ് സ്റ്റേഷന് മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.