x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൗ​ണ്‍​ഷി​പ്പി​ൽ കൂ​ട്ടി​യി​ട്ട മ​ണ്ണ് നീ​ക്കം ചെ​യ്യ​ണം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ് ഡെസ്ക്
Published: July 31, 2026 02:38 AM IST | Updated: July 31, 2026 02:38 AM IST

മ​ണ്‍​കൂ​ന​യാ​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശം മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​ന്ദ​ർ​ശി​ക്കു​ന്നു.

ക​ൽ​പ്പ​റ്റ: ടൗ​ണ്‍​ഷി​പ്പി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി കൂ​ട്ടി​യി​ട്ട മ​ണ്ണ് സ​മീ​പ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ​തി​നാ​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

ടൗ​ണ്‍​ഷി​പ്പി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​ലി​ച്ചി​റ​ങ്ങു​ന്ന മ​ണ്ണ് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളോ​ട് മാ​റി താ​മ​സി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പു​ൽ​പ്പാ​റ​യി​ലെ കു​ടും​ബ​ങ്ങ​ളെ വീ​ട്ടി​ലെ​ത്തി നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കു​ടും​ബ​ങ്ങ​ൾ മാ​റി താ​മ​സി​ക്കു​ന്ന കാ​ല​യ​ള​വി​ൽ പ്ര​ദേ​ശ​ത്തെ മ​ണ്ണ് അ​ടി​യ​ന്തി​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ ക​രാ​ർ ക​ന്പ​നി​യാ​യ യു​എ​ൽ​സി​സി​ക്കും വീ​ടു​ക​ളോ​ട് ചേ​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വൈ​ദ്യു​തി പോ​സ്റ്റ് സു​ര​ക്ഷി​ത​മാ​യി മാ​റ്റി സ്ഥാ​പി​ക്കാ​ൻ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്കും മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ടൗ​ണ്‍​ഷി​പ്പ് ചീ​ഫ് ഓ​പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഇ.​ടി. രാ​കേ​ഷ്, ക​ൽ​പ്പ​റ്റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ. ​ബാ​ല​ൻ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ, യു​എ​ൽ​സി​സി പ്ര​തി​നി​ധി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

Tags : Nattuvishesham Districtnews

Recent News

Corehub Up