പൂർവവിദ്യാർഥി സംഗമം മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: 'ഹൃദയത്തിൽ ശ്രീകൃഷ്ണ' എന്ന പേരിൽ പൂർവ വിദ്യാർഥി സംഗമം ഹൃദ്യമായി. പൂർവ വിദ്യാർഥികൾ കാമ്പസിലെ വൈശാലിപ്പാറ, എൽഎച്ച്, കശുമാവിൻ തോപ്പ്, ലാസ് മുറികൾ എന്നിവിടങ്ങളിലെല്ലാം ഒത്തുചേരൽ ആഘോഷമാക്കി. മുൻകാല അധ്യാപകരെ ചേർത്തുനിർത്തി.
ആദ്യ ബാച്ചിലെ ഗുരുവായൂർ മങ്ങാട്ട് പ്രഭാകരമേനോൻ മുതൽ പുതിയ തലമുറയിലെ പൂർവ വിദ്യാർഥികളും വീണ്ടും പഠനകാലത്തേയ്ക്ക് പോയി. ആദ്യ രണ്ട് ബാച്ചിലെ ചെയർമാൻമാരായ പി. അച്യുതനും എ.വി. വിജയനും എത്തിയത് ഒത്തുചേരലിന് രസംകൂട്ടി. ഓര്‍മകളിലെ വസന്തോത്സവം പൂര്‍വ വിദ്യാര്‍ഥിയും മന്ത്രിയുമായ സി.പി. ജോണ്‍ ഉദ്ഘാടനംചെയ്തു.
ആഘോഷസമിതി ചെയര്‍മാനും കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റുമായ എം.പി. സജീപ് അധ്യക്ഷനായി. എംഎല്‍എമാരായ സി. രവീന്ദ്രനാഥ്, പി.പി. സുമോദ്, കവി ബി.കെ. ഹരിനാരായണന്, ചലച്ചിത്ര കലാസംവിധായകന്‍ അജയന് ചാലിശേരി, പ്രിന്‍സിപ്പല്‍ പി.പി. സന്തോഷ് എന്നിവര്‍ മുഖ്യാതിഥികളായി. ടി.കെ. വാസു, കെ.ഐ. ഷെബീര്‍, കെ.യു. സരിത, വി.എസ്. വിജോയ്, പി.ജെ. സ്റ്റൈജു, പി.ബി. അനൂപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Delightful Presentation