പ്രതീകാത്മക ചിത്രം
കൽപ്പറ്റ: ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ പ്രഞ്ചായത്ത്. വെണ്ണിയോട് എസ്എഎൽപിഎസ്, കോട്ടത്തറ ജിഎച്ച്എസ്എസ്, കരിങ്കുറ്റി ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകൾക്ക് എസ്ഡിആർഎഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിക്സി വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.ആർ. പുഷ്പ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.പി. രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാമ്മ ജോസഫ്, അംഗങ്ങളായ ജോണ്‍സി സജി, സജീഷ് കുമാർ, വി.ആർ. ബാലൻ, ജസ്റ്റിൻ സിറിയക്ക്, എലിസബത്ത്, ബിന്ദു, റംല അസീസ്, സനിലേഷ്, പി.കെ. ജോണ്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews distributes mixi