x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ത്തി​ന്‍റെ​യും വ​ർ​ണ​ങ്ങ​ൾ ചാ​ലി​ച്ച് "ദീ​പി​ക-​ഡി​സി​എ​ൽ ക​ള​ർ ഇ​ന്ത്യ' മ​ത്സ​രം

വെബ്ഡെസ്ക്
Published: August 11, 2026 02:15 AM IST | Updated: August 11, 2026 02:15 AM IST

വയനാട്: ചി​ത്ര​ങ്ങ​ൾ​ക്ക് നി​റം പ​ക​രു​ന്ന​തി​നൊ​പ്പം രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ത്തി​ന്‍റെ​യും വ​ർ​ണ​ങ്ങ​ൾ കു​ട്ടി​ക​ളി​ലേ​ക്കെ​ത്തി​ച്ച് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ "ദീ​പി​ക-​ഡി​സി​എ​ൽ ക​ള​ർ ഇ​ന്ത്യ സീ​സ​ൺ 5' കോ​ഴി​ക്കോ​ട് യൂ​ണി​റ്റു​ത​ല മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി.

കു​ട്ടി​ക​ളു​ടെ ചാ​യ​ക്കൂ​ട്ടു​ക​ളി​ൽ വി​രി​യു​ന്ന ഓ​രോ ചി​ത്ര​വും ഐ​ക്യ​ത്തി​ന്‍റെ​യും ന​ന്മ​യു​ടെ​യും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്‌​ക​ര​ണ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ 80ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ദീ​പി​ക​യു​ടെ 140-ാം വാ​ർ​ഷി​ക​വും ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ച് ‘ഒ​രേ​യൊ​രു ഇ​ന്ത്യ, ഒ​രൊ​റ്റ ജ​ന​ത’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യും ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​മാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം,വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

പ്ര​ശ​സ്ത സി​നി​മാ​താ​രം മ​മി​ത ബൈ​ജു​വി​ന്‍റെ കൈ​യൊ​പ്പോ​ടു കൂ​ടി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ ക​ള​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​ക. കൂ​ടാ​തെ, ഓ​രോ സ്കൂ​ളി​ലും അ​ഞ്ച് മ​ത്സ​ര വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ഴി​ക്കോ​ട് ക​ക്കാ​ടം​പൊ​യി​ലി​ലെ ഫോ​ഗി മൗ​ണ്ടെ​യ്ൻ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ ഒ​രു ദി​വ​സം മു​ഴു​വ​ൻ ആ​ഘോ​ഷി​ക്കാ​നാ​യി 800 രൂ​പ വി​ല​വ​രു​ന്ന പ്ര​വേ​ശ​ന പാ​സ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews DCL Colour India

Recent News

Corehub Up