x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വീ​സ് റ​ദ്ദാ​ക്ക​ലും വൈ​ക​ലും: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രുടെ പ്ര​തി​ഷേ​ധം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 11, 2026 02:12 AM IST | Updated: August 11, 2026 02:12 AM IST

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു.

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ദു​ബാ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തി​ലും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ആ​റു മ​ണി​ക്കൂ​ർ വൈ​കി​യ​തി​നെ​യും തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ദു​ബാ​യി​ലേ​ക്കു​ള്ള സ​ർ​വീ​സാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ആ​റു മ​ണി​ക്കൂ​റും വൈ​കി. ഇ​ന്ന​ലെ 7.05ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് വൈ​കി​യ​ത്.

മ​സ്‌​ക​റ്റി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​ർ-​ദു​ബാ​യ് സ​ർ​വീ​സ് റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് മ​റ്റു വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലേ​ക്കു​മു​ള​ള യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി​യാ​ണ് വി​മാ​ന ക​മ്പ​നി പ​രി​ഹാ​രം ക​ണ്ട​ത്.

അ​ബു​ദാ​ബി​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ത്തേ​ണ്ട വി​മാ​നം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സ​ർ​വീ​സ് വൈ​കി​യ​ത്. ഈ ​വി​മാ​നം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​ണ് എ​ത്തി​യ​ത്. തു​ട​ർ​ന്ന് 12.55ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സ​ർ​വീ​സ് ന​ട​ത്തി.
തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ പു​ല​ർ​ച്ചെ മു​ത​ൽ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ബോ​ർ​ഡിം​ഗ് ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് സ​ർ​വീ​സ് വൈ​കു​മെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ച​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സ് 9.30ന് ​പു​റ​പ്പെ​ടു​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് ഉ​ച്ച​യാ​കു​മെ​ന്ന് അ​റി​യി​പ്പു​ണ്ടാ​യി.

ഓ​ഫീ​സ് സ​മ​യ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തേ​ണ്ട​വ​രും ക​ണ​ക്‌‌​ഷ​ൻ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യേ​ണ്ട​വ​രും യാ​ത്ര​ക്കാ​രി​ൽ ഉ​ണ്ടാ​യി​രു​ന്നു. 250ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ഇ​രു​വി​മാ​ന​ത്തി​ലും യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. മു​ൻ​കൂ​ട്ടി വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഫോ​ൺ ന​മ്പ​രി​ലും മെ​യി​ലി​ലും അ​റി​യി​പ്പ് ന​ൽ​കി​യെ​ന്നാ​ണ് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. യാ​ത്ര​ക്കാ​രെ പി​ന്നീ​ട് എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham Districtnews Kannur Airport.

Recent News

Corehub Up