കടുമേനി സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് തുടക്കംകുറിച്ച് വികാരി ഫാ. മാത്യു വളവനാൽ കൊടിയേറ്റുന്നു.
കടുമേനി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിന് വികാരി ഫാ. മാത്യു വളവനാൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാനയും വചനസന്ദേശവും നൊവേനയും നടന്നു.
ഫെബ്രുവരി മൂന്നു വരെയുള്ള നവനാൾ ദിനങ്ങളിൽ പുലർച്ചെ 5.15 ന് ദിവ്യകാരുണ്യ ആരാധന, ജപമാല. 6.15 ന് വിശുദ്ധ കുർബാന, നൊവേന. 4, 5, 6 തീയതികളിൽ വൈകുന്നേരം 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ക്ലമന്റ് നരിക്കുഴി, ഫാ. ജയിംസ് അരീപ്പറമ്പിൽ, ഫാ. അഖിൽ കണിവേലിൽ എന്നിവർ കാർമികത്വം വഹിക്കും.
ഏഴിന് വൈകുന്നേരം നാലിന് ജപമാല. 4.30 ന് വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. 6.30ന് താഴെ കടുമേനി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, ആശീർവാദം.
എട്ടിന് രാവിലെ ഒമ്പതിന് വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, ടൗൺ പ്രദക്ഷിണം, സമാപന ആശീർവാദം.
Tags : Thirunal nattuvishesham local news