x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​പ്പു​ക്ക​ര സെ​ന്‍റ് ഫി​ലോ​മി​നാസും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് സ്കൂ​ളും ജേ​താ​ക്ക​ൾ


Published: June 20, 2026 09:37 PM IST | Updated: June 20, 2026 09:37 PM IST

ച​മ്പ​ക്കു​ളം: പു​ളി​ങ്കു​ന്ന് ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ ശ​താ​ബ്ദി സ്മാ​ര​ക അ​ഖി​ല​കേ​ര​ള മ​ല​യാ​ള പ്ര​സം​ഗമ​ത്സ​ര​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ജാ​നി​ക് ബോ​ബി സേ​വ്യ​ർ- സെ​ന്‍റ് ഫി​ലോ​മി​ന ഹൈ​സ്കൂ​ൾ ആ​ർ​പ്പു​ക്ക​ര ഒ​ന്നാം സ്ഥാ​ന​വും അ​ല​ൻ സോ​ളി - ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പു​ളി​ങ്കു​ന്ന് ര​ണ്ടാം സ്ഥാ​ന​വും ഇ​വ അ​ന്നാ നോ​ബി - ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പു​ളി​ങ്കു​ന്ന് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

യു​പി വി​ഭാ​ഗ​ത്തി​ൽ ഇ​സ​ബെ​ല്ല മേ​രി അ​പ്രേ​ൻ-സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ ച​ങ്ങ​നാ​ശേ​രി ഒ​ന്നാം സ്ഥാ​ന​വും ആ​ൻ മ​രി​യ ആ​ന്‍റണി-സെ​ന്‍റ് ആ​ന്‍റണീ​സ് ഗേ​ൾ​സ് ആ​ല​പ്പു​ഴ ര​ണ്ടാം സ്ഥാ​ന​വും ഏ​യ്ഞ്ച​ൽ ജോ​സി-ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​ൻ മേ​രി വ​ർ​ഗീ​സ്-സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ച​ങ്ങ​നാ​ശേ​രി ഒ​ന്നാം സ്ഥാ​ന​വും അ​ലോ​ണാ മ​രി​യ ജോ​മോ​ൻ-ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ കാ​വാ​ലം ര​ണ്ടാം സ്ഥാ​ന​വും അ​ലേ​ഖ സാ​ജു-ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ പു​ളി​ങ്കു​ന്ന് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ജോ​ളി തെ​രേ​സ് സി​എം​സി വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ആ​ശ സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു റ്റോ​ജോ തോ​മ​സ്, റ്റി​ബി​ൻ ജോ​സ​ഫ്, ടീ​ന മ​രി​യ തോ​മ​സ്, സോ​ണി​ച്ച​ൻ കോ​ലേ​ട്ട്, ജൂ​ബി അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : winners Nattuvishesham Distric News

Recent News

Corehub Up