കൂറ്റനാട്: ലഹരിമാഫിയകള്ക്കെതിരേ തുടങ്ങിയ തൂഫാന് പദ്ധതിക്ക് തൃത്താലമേഖലയില്‍ തണുത്തപ്രതികരണം. മാസങ്ങള്‍ പിന്നിട്ടിട്ടും തൃത്താല എക്സൈസ്, തൃത്താല, ചാലിശേരി പോലീസും കാര്യമായ പ്രവര്‍ത്തനം നടത്തിയില്ലെന്നതാണ് ആക്ഷേപം.
രണ്ടുവര്‍ഷം മുമ്പാണ് 300 ഗ്രാം എംഡിഎംഎയുമായി നാലുപേരെ പിടികൂടിയത്. ഇവര്‍ പട്ടാമ്പി പാലത്തിന് സമീപത്തെ ലോഡ്ജില്‍ സ്ഥിരതാമസമാക്കിയാണ് ബിസിനസ് നടത്തിവന്നിരുന്നത്.
അതിനുമുമ്പും ശേഷവും നിരവധി ലഹരിസംഘത്തെ പോലീസ് യാദൃശ്ചികമായി പിടികൂടാറുണ്ടങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. പ്രദേശത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് ലഹരിയുടെ ഒഴുക്കുണ്ട്. ഇവർ കൂട്ടത്തോടെ താമസിക്കുന്നയിടങ്ങളിൽ പരിശോധനക്കു അധികൃതർ തയാറല്ല. തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരും ലഹരിവിപണനത്തിൽ പങ്കാളികളാണെന്ന ആരോപണം ശക്തമാണ്. ചാത്തന്നൂര്‍ അകിലാണം ഭാഗത്തുമാത്രം കാടിനുള്ളില്‍ വാറ്റുകേന്ദ്രങ്ങളുണ്ട്. ഇവിടെ ഇത്തവണ തൂഫാൻ അധികാരികളുടെ ശ്രദ്ധയെത്തിയിട്ടുമില്ല.
"റണ്‍ മലബാര്‍ റണ്‍ മാരത്തണ്‍'
നാളെ ചെർപ്പുളശേരിയിൽ
പട്ടാന്പി: ചെര്‍പ്പുളശേരി മലബാര്‍ പോളിടെക്നിക്, ചെര്‍പ്പുളശേരി മുനിസിപ്പാലിറ്റി, മൈ ഭാരത്, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റണ്‍ മലബാര്‍ റണ്‍ മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു.
ജീവിതത്തിനായി ഓടാം.. മയക്കുമരുന്നിനെതിരേ ഒന്നിക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഓപ്പറേഷന് തൂഫാന് അടക്കമുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 5.30ന് ചെര്‍പ്പുളശേരി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് മലബാര്‍ പോളിടെക്നിക് വരെയാണ് മാരത്തണ്‍. മത്സരത്തില്‍ ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്നവര്‍ക്കും അടുത്ത 10 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കും സമ്മാനംനൽകും. പങ്കെടുക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം, മെഡിക്കല്‍ സപ്പോര്‍ട്ട് എന്നിവ ലഭിക്കും.