x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മ​ത്തെ​രു​വി​ൽ തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷം

വെബ് ഡെസ്ക്
Published: July 31, 2026 02:25 AM IST | Updated: July 31, 2026 02:25 AM IST

മാ​ന​ന്ത​വാ​ടി: എ​രു​മ​ത്തെ​രു​വി​ൽ തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​രോ​പ​ണം. എ​രു​മ​ത്തെ​രു​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഭീ​തി​യി​ലാ​ക്കു​ന്ന​ത്.
അ​തി​രാ​വി​ലെ സ്കൂ​ളു​ക​ളി​ലേ​ക്കും മ​ദ്ര​സ​ക​ളി​ലേ​ക്കും പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. കൂ​ട്ട​മാ​യി എ​ത്തു​ന്ന നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഏ​തു നി​മി​ഷ​വും ഉ​ണ്ടാ​കാ​മെ​ന്ന ഭീ​തി​യി​ലാ​ണി​വ​ർ. പ്ര​ദേ​ശ​ത്ത് നാ​യ​ശ​ല്യം വ​ർ​ധി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പാ​ണ്ടി​ക്ക​ട​യു​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. എ​രു​മ​ത്തെ​രു​വു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​യ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

Tags : Nattuvishesham Districtnews Stray dog

Recent News

Corehub Up