x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ്ക്ക​ള്‍ നാ​ട് പി​ടി​ച്ച​ട​ക്കി


Published: March 1, 2026 12:11 AM IST | Updated: March 1, 2026 12:11 AM IST

മൂ​ന്നാ​ര്‍ ടൗ​ണി​നു സ​മീ​പം ചു​റ്റി​ത്തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ള്‍.

മൂന്നാ​ര്‍: ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണിയു​യ​ര്‍​ത്തി മൂ​ന്നാ​റി​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ നാ​ട് പി​ടി​ച്ച​ട​ക്കി. തെ​രു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​നും പൊ​തുവിട​ങ്ങ​ളി​ല്‍നി​ന്ന് ഇ​വ​യെ നീ​ക്കം ചെ​യ്യാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീംകോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടും ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ​ ഭ​ര​ണ​കൂ​ടം അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പ​ത്തു വ​യ​സു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​ക്കു നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. വീ​ടി​നു മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

അ​ടി​മാ​ലി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​നി ചി​കി​ത്സ​യി​ലാ​ണ്. പ​ക​ല്‍ നേ​ര​ങ്ങ​ളി​ല്‍ പോ​ലും ന​ഗ​രമ​ധ്യ​ത്തി​ല്‍ ഭ​യംകൂ​ടാ​തെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റുക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എത്തുന്ന ടൗ​ണി​ലാ​ണ് തെ​രു​വുനാ​യ്ക്ക​ള്‍ വി​ല​സു​ന്ന​ത്. നാ​യ്ക്കൂ​ട്ട​ങ്ങ​ളു​ടെ ബ​ഹ​ളം ക​ണ്ട് സ്‌​കൂ​ള്‍ കൂ​ട്ടി​ക​ള്‍ ഭ​യ​ന്നോടു​ന്ന കാ​ഴ്ച​യും പ​തി​വാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ മൂ​ന്നാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 30 ഓ​ളം പേ​ര്‍​ക്കാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മെ​ല്ലാം ഉ​ള്‍​പ്പെ​ടും.

ഒ​രു വ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ള്‍ ന​ഗ​ര​ത്തി​ല്‍ ഭീ​തി ജ​നി​പ്പി​ക്കു​മ്പോ​ള്‍ എ​സ്റ്റേ​റ്റു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ വ​ന്യ​ജീ​വി​ക​ളാ​ണ് ഭീ​ഷ​ണി ഉ​യ​ര്‍ത്തുന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ദേ​വി​കു​ള​ത്തെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടു​കൊ​മ്പ​ന്‍ പ​ട​യ​പ്പ സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത് ജ​ന​ങ്ങ​ളി​ല്‍ ഭീ​തി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

മൂ​ന്നാ​ര്‍ ടൗ​ണ്‍, ഇ​ക്കാ​ന​ഗ​ര്‍, രാ​ജീ​വ്ഗാ​ന്ധി കോ​ള​നി, പ​ഴ​യ​ മൂ​ന്നാ​ര്‍, മൂ​ല​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​നാ​യ്ക്ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്.

Tags : Street dogs nattuvishesham local news

Recent News

Corehub Up