മണിമൂളി റഹ്മാനിയ മസ്ജിദിന് സമീപം കാണപ്പെട്ട തെരുവുനായ്ക്കൾ
എടക്കര: മണിമൂളിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മണിമൂളി റഹ്മാനിയ മസ്ജിദിൽ നമസ്ക്കരിക്കാൻ പോയ ആൾക്കുനേരെ തെരുവുനായയുടെ ആക്രമണ ശ്രമമുണ്ടായി. ഭാഗ്യം കൊണ്ടാണിയാൾ രക്ഷപ്പെട്ടത്.
മസ്ജിദിനോട് ചേർന്ന് പ്രവർത്തിക്കുന്ന മദ്രസയിലെ വിദ്യാർഥികളടക്കം കടുത്ത ഭീതിയിലാണിപ്പോൾ. മണിമൂളി ടൗണ്‍, സമീപത്തുള്ള ക്രൈസ്റ്റ് കിംഗ് സ്കൂൾ പരിസരം എന്നിവിടങ്ങളിലും തെരുവുനായകൾ ഏറെയാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Local News Nattuvishesham Malappuram