ഇടറില്ല ജീവിതതാളം... കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്ന കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വ
കോട്ടയം: കോട്ടയം താലൂക്കിലെയും സംസ്ഥാനത്തെയും ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നാണ് മൗണ്ട് കാര്‍മല്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 304 ആളുകളാണുള്ളത്. പാട്ടും ഡാന്‍സും ചിരിയും കളിയുമൊക്കെയായി മൗണ്ട് കാര്‍മല്‍ സ്കൂളിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ മുഴുവന്‍ സമയവും ക്യാമ്പുകളിലുണ്ട്.
സ്കൂള്‍ ഹോസ്റ്റലിലെ കുട്ടികളും ജൂണിയര്‍ റെഡ്ക്രോസ് വോളണ്ടിയര്‍മാരും ചേര്‍ന്ന് എല്ലാ ദിവസവും ക്യാമ്പില്‍ വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയും സുംബാ ഡാന്‍സും സ്കിറ്റും പാട്ടും ഡാന്സുമൊക്കെയുണ്ടായിരുന്നു. ക്യാമ്പിലുള്ളവരുടെ ജന്മദിനം മിക്ക ക്യാമ്പിലും ആഘോഷമായി കൊണ്ടാടുന്നു. ഒരുമിച്ചുള്ള ഭക്ഷണം തയാറാക്കൽ എല്ലാവരിലും ഒരുമയും സ്നേഹവും സന്തോഷവും പകരുന്നു.
രാവിലെ മിക്ക ക്യാമ്പുകളിലും ഉപ്പുമാവും പഴവുമാണ്. ഇഡ്ലിയും സാമ്പാറുമാണ് ചില ക്യാമ്പുകളിലെ ഭക്ഷണം. ഉച്ചയ്ക്ക് ചോറിനൊപ്പം സാമ്പാറും രസവും തോരന്കറിയും മെഴുക്കുപുരട്ടിയും അച്ചാറുമാണ് കറികള്‍. വൈകുന്നേരം കാപ്പിയും റസ്കും ബിസ്കറ്റുമാണ്. രാത്രിഭക്ഷണത്തിനായി ചില ക്യാമ്പുകളില്‍ ചപ്പാത്തിയും കറിയും ഉണ്ടാക്കുന്നുണ്ട്. കോട്ടയം കാരാപ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളും മുതിര്‍ന്നവരും എല്ലാം കമ്യൂണിറ്റി കിച്ചണില്‍ സജീവമാണ്.
Tags : Nattuvishesham DistrictNews DeepikaNews