x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി യു​വ​ത​യെ വേ​ട്ട​യാ​ടു​ന്ന വി​പ​ത്ത്, ചെ​റു​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങ​ണം: എം​പി


Published: June 26, 2026 01:20 AM IST | Updated: June 26, 2026 01:20 AM IST

കാ​സ​ര്‍​ഗോ​ഡ്: രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്താ​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും വേ​ട്ട​യാ​ടു​ന്ന വി​പ​ത്താ​ണ് ല​ഹ​രി​യെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ജി​ല്ലാ പോ​ലീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഐ ​ആം എ ​തൂ​ഫാ​ന്‍ വാ​രി​യ​ര്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധസ​ന്ദേ​ശം ന​ല്‍​കുകയാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം പോ​ലീ​സി​ന്‍റെ​യോ എ​ക്സൈ​സി​ന്‍റെ​യോ മാ​ത്രം ചു​മ​ത​ല​യ​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും എം​പി ഓ​ര്‍​മി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വ​ഴി 10 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ക്കാ​നും മൂ​വാ​യി​ര​ത്തോ​ളം പേ​രെ അ​റ​സ്റ്റ്ചെ​യ്യാ​നും സാ​ധി​ച്ച​താ​യും എം​പി പ​റ​ഞ്ഞു.

പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ല്‍ ചൈ​ന ഒ​പ്പി​യം വാ​റി​ലൂ​ടെ ല​ഹ​രി മാ​ഫി​യ​യ്ക്ക് മ​റു​പ​ടി ന​ല്‍​കി​യ​തു​പോ​ലെ, തൂ​ഫാ​നി​ലൂ​ടെ ന​മു​ക്കും ഈ ​വി​പ​ത്തി​നെ തു​ട​ച്ചു​നീ​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. നി​ധി​ന്‍​രാ​ജ്, എ​എ​സ്പി​മാ​രാ​യ അ​ച്യു​ത് അ​ശോ​ക്, സി.​എം. ദേ​വ​ദാ​സ​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷാ​ഹി​ന സ​ലീം, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി. ​ഷൈ​ല, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ആ​ര്യ പി.​ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Students should prevent Nattuvishesham Districte news

Recent News

Corehub Up