മെറിറ്റ് ഡേ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യുന്നു.
മേലൂർ: കുറുപ്പം ജ്യോതി ലൈബ്രറിയുടെ 32 -ാം വാർഷികവും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും പ്രതിഭകളെയും ആദരിക്കലും നടന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ്ടി.ജെ. പൗലോസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് ഉന്നതവിജയംനേടിയ വിദ്യാർഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, കവയിത്രി ഡാലിയ മഹേഷിനെ ആദരിച്ചു. ഏറ്റവും കൂടുതൽ പുസ്തകംവായിച്ച ജിഷ ഉണ്ണിയെയും ആദരിച്ചു. ഷൂട്ടൗട്ട് മത്സരത്തിൽ വിജയിച്ചവർക്ക് വാർഡ് മെമ്പർ പ്രദീപ് ക്യാഷ് അവാർഡ് നൽകി. വനിതാവേദി സെക്രട്ടറി ലിസി ജോർജ്, യുവജനവേദി പ്രസിഡന്റ് ജോഫിജ് ജോയ്, ബാലവേദി പ്രസിഡന്റ് അഞ്ചൽ ജോയ് എന്നിവർ പ്രസംഗിച്ചു.
ആമണ്ടൂർ: ദൃശ്യകലാകേന്ദ്രത്തിന്റെയും ലോവേർസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദനസദസ് സംഘടിപ്പിച്ചു. കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനംചെയ്തു . ആമണ്ടൂർ ദൃശ്യകലാകേന്ദ്രം പ്രസിഡന്റ് ഷോബി അധ്യക്ഷനായി. ചടങ്ങിൽ കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് നേടിയ കെപിഎസി സജീവനെ ആദരിച്ചു. പൊതുപരീക്ഷകളിലും വിവിധ സ്കോളർഷിപ് പരീക്ഷകളിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. പഞ്ചായത്ത് 15 -ാം വാർഡ് മെമ്പർ ബേബി ബാബു, ആംലയുടെ പ്രസിഡന്റ് ഷാജി അറക്കൽ, ഫിറോസ്, കലാകേന്ദ്രം ഭാരവാഹികളായ നിതീഷ് കുമാർ, പി.ജെ. മുഹമ്മദ് റാഫി, ടി.എ. സൈഫുദ്ദീൻ, സുധി പൂതോട്ട്, കെ.കെ. സഫറലി, വി.കെ. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
കാടുകുറ്റി: അന്നനാട് യൂണിയൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ പ്ലസ് വൺ പ്രവേശനോത്സവവും വിജയോത്സവവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി.ആർ. രാജേഷ് അധ്യക്ഷനായി. മുൻ ഡിജിപി ആർ. ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണംനടത്തി. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ജില്ലയിലെ മികച്ച കരിയർ ആൻഡ് സൗഹൃദ അധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജെ.എസ്. രഞ്ജിത്തിനെയും എ. രമ്യയെയും ആദരിച്ചു. സ്കൂൾ മാനേജർ ഐ.കെ. ഗോവിന്ദ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഡേവിസ്, വാർഡ് അംഗം ബിന്ദു സുബ്രൻ, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം. രാജഗോപാൽ, ഹെഡ്മിസ്ട്രസ് എം.പി. മാലിനി, പ്രിൻസിപ്പൽ ഐ. ജയ, സ്റ്റാഫ് പ്രതിനിധി കെ.കെ. ലിൻസി, അലീന പോൾസൺ എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ടൗൺ സഹകരണ ബാങ്കിലെ മെമ്പർമാരുടെ മക്കൾക്കുള്ള അവാർഡ് വിതരണം നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ആലിസ് ഷിബു മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് മേരി നളൻ, ബിജു പുത്തിരിക്കൽ, ബാങ്ക് സെക്രട്ടറി സോയ് പോൾ എന്നിവർ പ്രസംഗിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ, മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജോയ് മൂത്തേടൻ എന്നിവരെ ആദരിച്ചു.
കൊരട്ടി: തിരുമുടിക്കുന്ന് പി.എസ്. ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും മെറിറ്റ് ഡേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ.ഡോ. പോൾ മൂഞ്ഞേലി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജോ ജോസ്, വാർഡ് മെമ്പർ നിത ജോയ്, പിടിഎ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, പ്രധാനാധ്യാപിക ഫോൺസി, ഇടവക ട്രസ്റ്റി ഷിബു തയ്യിൽ, പ്രിൻസിപ്പൽ കെ.ജെ. ജെയ്ഷ എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ സംഘടിപ്പിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംനിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജൊ ഇരിമ്പന്‍ അനുഗ്രഹപ്രഭാഷണംനടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമിനിക്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, മുന്‍ പിടിഎ പ്രസിഡന്റ് പി.പി. റപ്പായി, സെന്റ് തോമസ് കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, സ്കൂള്‍ പ്രധാനധ്യാപിക റീജ ജോസ് എന്നിവര്‍ പ്രസംഗിച്ചു.\
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും ഇരിങ്ങാലക്കുട രൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, പിടിഎ പ്രസിഡന്റ്് ഷീജ സന്തോഷ്, ഡേവീസ് മേനാച്ചേരി, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, എല്‍പി ഹെഡ്മിസ്ട്രസ് കെ.ഐ. റീന, എ.ജെ. സെന്‍സന്‍ പ്രസംഗിച്ചു.