x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​മാ​ര ശാ​സ്ത്ര​പ്ര​തി​ഭ​ക​ളെ വി​സ്മ​യി​പ്പി​ച്ച് അ​ധ്യാ​പ​ക​രും ഓ​ഫി​സ് സ്റ്റാ​ഫം​ഗ​ങ്ങ​ളും!

വെബ് ഡെസ്ക്
Published: October 23, 2026 01:04 AM IST | Updated: October 23, 2026 01:04 AM IST

ക​ലാ​വി​ഷ്കാ​ര​ത്തി​ന് രൂ​പം​ന​ൽ​കു​ന്ന അ​ധ്യാ​പ​ക​രും ഓ​ഫി​സ് സ്റ്റാ​ഫം​ഗ​ങ്ങ​ളും.

വ​ട​ക്ക​ഞ്ചേ​രി: വി​സ്മ​യി​പ്പി​ച്ചും കൗ​തു​ക​മു​ണ​ർ​ത്തി​യും കൗ​മാ​ര​പ്ര​തി​ഭ​ക​ൾ ശാ​സ്ത്ര​മേ​ള​യു​ടെ ചെ​പ്പു തു​റ​ന്ന​തി​നൊ​പ്പം പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ഓ​ഫിസ് സ്റ്റാ​ഫു​ക​ളും ഒ​രു​ക്കി​യ ക​ലാ മോ​ഡ​ലു​ക​ൾ​ക്ക് നി​റ​ഞ്ഞ കൈ​യ​ടി.

ക​ണ്ടെ​ത്ത​ലു​ക​ളു​ടേ​യും നി​രീ​ക്ഷ​ണ​ങ്ങ​ളു​ടേ​യും യാ​ത്ര​ക​ളാ​ണ് ഓ​രോ ശാ​സ്ത്ര​മേ​ള​ക​ളു​മെ​ന്ന് നൂ​ത​ന ക​ലാ​വി​ഷ്കാ​ര​ത്തി​ലൂ​ടെ പ​റ​യു​ക​യാ​ണ് ഈ ​ക​ലാ​സ്നേ​ഹി​ക​ൾ. സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ത​ന്നെ​യാ​ണ് ഈ ​ക​ലാ​കൗ​തു​കം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ക​മ്പി​ക​ൾ വെ​ൽ​ഡ് ചെ​യ്ത് ആ​ദ്യം ഫ്രെ​യി​മു​ണ്ടാ​ക്കി. അ​തി​ൽ വൈ​ക്കോ​ലും പ​ഴ​യ പേ​പ്പ​റു​ക​ളും ചു​റ്റി​ക്കെ​ട്ടി പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണം. സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പേ​ന​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ചി​ട്ടു​ള്ള ചി​ന്നി​ച്ചി​ത​റി​യ മ​നു​ഷ്യ​ശ​രീ​ര​ങ്ങ​ളു​ടെ രൂ​പ​വും നി​ര​വ​ധി​പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

സ​മാ​ധാ​ന​മാ​ണ് ക്ര​മം ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്ന (പീ​സ് മേ​ക്കേ​ഴ്സ് ഓ​ർ​ഡ​ർ ) ആ​ശ​യ​ത്തി​ലാ​ണ് ഈ ​ശി​ൽ​പ നി​ർ​മാ​ണം. ആ​യി​ര​ത്തി​ലേ​റെ പേ​ന​ക​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.കേ​ടു​വ​ന്ന​തും മ​ഷി ക​ഴി​ഞ്ഞ​തു​മാ​യ പേ​ന​ക​ൾ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ വ​ലി​ച്ചെ​റി​യാ​തെ അ​തെ​ല്ലാം നി​ഷേ​പി​ക്കാ​ൻ സ്കൂ​ൾ ഓ​ഫി​സി​ന​ടു​ത്ത് പ്ര​ത്യേ​ക ബോ​ക്സ് സ്ഥാ​പി​ച്ചി​രു​ന്നു.

ഈ ​ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ച പേ​ന​ക​ളാ​ണ് പു​തി​യ ക​ലാ മോ​ഡ​ലി​ന് ച​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ഓ​ഫീ​സ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​മാ​യ ഫാ. ​ക്രി​സ്റ്റോ കാ​ര​ക്കാ​ട്ട്, സി​സ്റ്റ​ർ സാ​ന്ദ്ര സോ​ണി​യ, പി.​വി. ഡേ​വി​ഡ്, ലി​ജോ ജോ​ർ​ജ്, റോ​ബി​ൻ റാ​ഫേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ശാ​സ്ത്രോ​ത്സ​വ​മേ​ള​യെ വ​ര​വേ​ൽ​ക്കാ​ൻ പു​തി​യ ചി​ന്ത​ക​ൾ​ക്കും ഭാ​വ​ന​ക​ൾ​ക്കും വ​ഴി​കാ​ട്ടി​യാ​യി​ട്ടു​ള്ള​ത്.

വ​ട​ക്ക​ഞ്ചേ​രി: മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ന് പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹി​ക​ശാ​സ്ത്രം, പ്ര​വൃ​ത്തി​പ​രി​ച​യം, ഐ​ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. 4,132 വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കും.

പി.​പി.​സു​മോ​ദ് എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. എ​ഇ​ഒ എം.​പി. ബാ​ല​ഗോ​പാ​ല​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​പ്ര​സ​ന്ന​കു​മാ​രി, സി.​സി. ച​ന്ദ്ര​ബോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കു​ഞ്ഞ​മ്മ പീ​റ്റ​ർ, എം.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ബാ​ല​കൃ​ഷ്ണ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി, പ്രി​ൻ​സി​പ്പ​ൽ ഷൈ​ജോ മാ​ത്യു, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ സ്വ​പ്ന ജോ​സ​ഫ്, വി.​ജെ. ജോ​ൺ​സ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. വി​ജു, ക​ൺ​വീ​ന​ർ മാ​ർ​ഷ​ൽ പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up