x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​പ്പാ​ടി ബ​ഡ്സ് സ്കൂ​ളി​ന് യു​എ​ഫ്പി​എ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 30, 2026 04:17 AM IST | Updated: August 30, 2026 04:17 AM IST

മേ​പ്പാ​ടി​യി​ൽ ബ​ഡ്സ് സ്കൂ​ളി​ന് യു​എ​ഫ്പി​എ നി​ർ​മി​ച്ച കെ​ട്ടി​ടം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മേ​പ്പാ​ടി: മ​റു​നാ​ട​ൻ ക​ർ​ഷ​ക​ക്കൂ​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് ഫാ​ർ​മേ​ഴ്സ് ആ​ൻ​ഡ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​യു​എ​ഫ്പി​എ) പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് സ്കൂ​ളി​ന് 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ച്ചു.

പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ൽ ഏ​റ്റ​വും മൂ​ല്യ​വ​ത്താ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ല​യ മ​ന്ദി​രം നി​ർ​മി​ച്ച​തി​ലൂ​ടെ യു​എ​ഫ്പി​എ ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഗ​വ. ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഘ​ട​ന ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സാ​ബു ക​ണ്ണ​യ്ക്കാ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, യു​എ​ഫ്പി​എ "ഹൃ​ദ​യ​പൂ​ർ​വം’ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ സി​ബി തോ​മ​സ്, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ. ​റ​ഫീ​ഖ്, ടി. ​മു​ഹ​മ്മ​ദ്, പ്ര​ശാ​ന്ത് മ​ല​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​എ​ഫ്പി​എ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ബി​ൻ ജോ​സ് പാ​റ​പ്പു​റം, ട്ര​ഷ​റ​ർ അ​ജി കു​ര്യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​നൂ​പ് മാ​ത്യു, എം.​എ​സ്. സു​നി​ൽ​കു​മാ​ർ, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​ജെ. ഷി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​ണാ​ഘോ​ഷം ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന് രൂ​പം ന​ൽ​കി​യ "ഹൃ​ദ​യ​പൂ​ർ​വം യു​എ​ഫ്പി​എ ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കി​യ ഒ​ന്പ​ത് സെ​ന്‍റി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ക​ർ​ഷ​ക ക്ഷേ​മ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് യു​എ​ഫ്പി​എ ആ​രം​ഭി​ച്ച ആ​ർ​ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് കീ​ഴി​ലാ​ണ് "ഹൃ​ദ​യ​പൂ​ർ​വം’ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. അം​ഗ ക​ർ​ഷ​ക​രി​ൽ​നി​ന്നു സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് വി​നി​യോ​ഗി​ച്ച​ത്. 2025 മേ​യ് മൂ​ന്നി​നാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ 21 പേ​ർ ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up