x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​​നാ​​ര്‍​ഥിനി​​ര്‍​ണ​​യ​​ം പാളി, മു​ദ്രാ​വാ​ക്യം തി​രി​ച്ച​ടി​ച്ചു: സിപിഎം


Published: June 17, 2026 12:40 AM IST | Updated: June 17, 2026 12:40 AM IST

കോ​​ട്ട​​യം: മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യെ ത​​ക​​ര്‍​ക്കു​​ന്ന ആ​​ര്‍​എ​​സ്എ​​സ് നി​​ല​​പാ​​ടു​​ക​​ളു​​ടെ പ്ര​​തീ​​ക​​മാ​​യ യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ സ​​ന്ദേ​​ശം ആ​​ഗോ​​ള അ​​യ്യ​​പ്പ​സം​​ഗ​​മ​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​ത് ഒ​​ഴി​​വാ​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നെ​​ന്ന് സി​​പി​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി​​യം​​ഗം പി. ​​രാ​​ജീ​​വ്.
സി​​പി​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ​​രാ​​ജ​​യ​​ത്തി​​ന്‍റെ ജി​​ല്ലാ​​ത​​ല റി​​പ്പോ​​ര്‍​ട്ടിം​​ഗ് അ​​യ​​ര്‍​ക്കു​​ന്ന​​ത്തും ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ദ്രാ​​വാ​​ക്യ​​മാ​​യ എ​​ല്‍​ഡി​​എ​​ഫ് അ​​ല്ലാ​​തെ മ​​റ്റാ​​രു​​ണ്ട് എ​​ന്നു​​ള്ള​​ത് പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍ പാ​​ളി​​പ്പോ​​യെ​​ന്നും ജ​​ന​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ല്‍ പാ​​ര്‍​ട്ടി​​യു​​ടെ​​യും സ​​ര്‍​ക്കാ​​രി​​ന്‍റെ​​യും അ​​ഹ​​ന്ത​​യു​​ടെ തെ​​ളി​​വാ​​യി​​ട്ടാ​​ണ് മു​​ദ്രാ​​വാ​​ക്യ​​ത്തെ ക​​ണ്ട​​തെ​​ന്നും രാ​​ജീ​​വ് പ​​റ​​ഞ്ഞു.

ശ​​ബ​​രി​​മ​​ല സ്വ​​ര്‍​ണ​​ക്കൊ​​ള്ള വി​​ഷ​​യ​​ത്തി​​ല്‍ ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ പ​​ത്മ​​കു​​മാ​​റി​​നെ​​തി​​രേ നേ​​ര​​ത്തേ ത​​ന്നെ ന​​ട​​പ​​ടി​​യെ​​ടു​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു. വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ന്‍ ന​​ട​​ത്തിയ വി​​വാ​​ദ പ​​ര​​മാ​​ര്‍​ശ​​ങ്ങ​​ളെ ത​​ള്ളി പ​​റ​​യേ​​ണ്ട​​താ​​യി​​രു​​ന്നു.
വി​​മ​​ര്‍​ശ​​ന​​ങ്ങ​​ളെ പാ​​ര്‍​ട്ടി പി​​ന്തു​​ണ​​ച്ചി​​ല്ലെ​​ങ്കി​​ലും ന​​ടേ​​ശ​​നൊ​​പ്പ​​മാ​​ണെ​​ന്ന രീ​​തി​​യി​​ല്‍ വ​​ല​​തു പ​​ക്ഷം പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ഇ​​ത് ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍​ക്കി​​ടി​​യി​​ല്‍ വ​​ലി​​യ ആ​​ശ​​ങ്ക ഉ​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്തു.

പാ​​ര്‍​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​യ​​പ്പോ​​ള്‍ തി​​രി​​ച്ചു​​വ​​ര​​വി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​യും രാ​​ജീ​​വ് പ​​റ​​ഞ്ഞു. പ​​യ്യ​​ന്നൂ​​രി​​ലും ത​​ളി​​പ്പ​​റ​​മ്പി​​ലും സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​ത്തി​​ല്‍ പി​​ശ​​ക് സം​​ഭ​​വി​​ച്ചു. ര​​ണ്ടി​​ട​​ങ്ങ​​ളി​​ലും നി​​ല​​നി​​ന്നി​​രു​​ന്ന വി​​ഭാ​​ഗീ​​യ​​ത തെ​​ര​​ഞ്ഞെ​​ടു​​പ്പു കാ​​ല​​ത്ത് ഉ​​യ​​ര്‍​ന്നു​വ​​ന്ന​​താ​​ണ് പ്ര​​ശ​​ന​​ങ്ങ​​ളു​​ടെ കാ​​ര​​ണം. ജി​​ല്ലാ​​ക​​മ്മി​​റ്റി​​ക്കും സം​​സ്ഥാ​​ന​​ക​​മ്മി​​റ്റി​​ക്കും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ വീ​​ഴ്ച​​യു​​ണ്ടാ​​യി. പാ​​ര്‍​ട്ടി​​യി​​ല്‍നി​​ന്നു വി​​ട്ടു​​പോ​​യ​​വ​​ര്‍ സി​​പി​​എ​​മ്മി​​നെ​​തി​​രേ ന​​ട​​ത്തി​​യ പ്ര​​ചാ​​ര​​ണങ്ങ​​ള്‍ വ​​ലി​​യ ക്ഷീ​​ണ​​മു​​ണ്ടാ​​ക്കി. പാ​​ര്‍​ട്ടി​​യു​​ടെ വ​​ര്‍​ഗ ബ​​ഹു​​ജ​​ന സം​​ഘ​​ട​​ക​​ളെ സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണം. ഇ​​ന്നി​​ന്‍റ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്ക് ഇ​​ന്നി​​ന്‍റേ​​താ​​യ രീ​​തി​​യി​​ലു​​ള്ള സ​​മ​​ര​​മു​​റ​​ക​​ളും പാ​​ര്‍​ട്ടി പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ത്ത​​ണം. പി. ​​രാ​​ജീ​​വ് പ​​റ​​ഞ്ഞു.
കോ​​ട്ട​​യം, ഏ​​റ്റു​​മാ​​നൂ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി, പു​​തു​​പ്പ​​ള്ളി, അ​​യ​​ര്‍​ക്കു​​ന്നം ഏ​​രി​​യാ​​യി​​ലെ ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ള്‍, ഏ​​രി​​യാ, ലോ​​ക്ക​​ല്‍ ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ള്‍, ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ല്‍ ന​​ട​​ന്ന റി​​പ്പോ​​ര്‍​ട്ടിം​​ഗി​​ലും ക​​ടു​​ത്തു​​രു​​ത്തി, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്, വൈ​​ക്കം, പാ​​ലാ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള​​വ​​ര്‍ ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ലും പ​​ങ്കെ​​ടു​​ത്തു.

Tags : by-election Nattuvishesham District News

Recent News

Corehub Up