x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടി​ലേ​ക്കു​മ​റി​ഞ്ഞ കാ​ർ പു​റ​ത്തെ​ടു​ത്തു

വെബ്ഡെസ്ക്
Published: August 5, 2026 02:18 AM IST | Updated: August 5, 2026 02:18 AM IST

ക​ട​വ​ല്ലൂ​ർ പാ​ട​ത്ത് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ പു​റ​ത്തെ​ടു​ക്കുന്നു.

കു​ന്നം​കു​ളം: ക​ട​വ​ല്ലൂ​ർ പാ​ട​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്‌​കൂ​ബാ ടീ​മും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്തു. കു​ന്നം​കു​ള​ത്തു​നി​ന്ന് വ​ളാ​ഞ്ചേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ഡോ​ർ ത​ക​ർ​ത്തു പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ത​ന്നെ വാ​ഹ​നം പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കും വെ​ളി​ച്ച​ക്കു​റ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ ത​ട​സ​മാ​യി.

തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ക്കു​ക​യും വ​ലി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് കാ​ർ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യും​ചെ​യ്തു.

ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ, കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ജ​യ​കൃ​ഷ്ണ​ൻ, ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബെ​ന്നി മാ​ത്യു, അ​ൻ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്. സ്‌​കൂ​ബാ ടീം ​അം​ഗ​ങ്ങ​ളാ​യ സ​ന​ൽ, സു​രേ​ഷ്, വി​പി​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews car

Recent News

Corehub Up