എംഎസ്എഫ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീതി സാഹിബ് എക്സലൻസ് അവാർഡ് 2026 മന്ത്രി അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്ത് സംസാ
പെരുമ്പാവൂർ : സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ ചേർത്തുനിർത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള മാനസിക വികാസവും സാമൂഹ്യപ്രതിബദ്ധതയുമുള്ള വിദ്യാർഥി സമൂഹമായി വളരണമെന്ന് മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ.
എംഎസ്എഫ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവിൻചുവട് സംഘടിപ്പിച്ച സീതി സാഹിബ് എക്സലൻസ് അവാർഡ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എസ്എൽസി, പ്ലാസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി അനസ് ചേരുംമൂടൻ അധ്യക്ഷത വഹിച്ചു.
വി.പി.സജീന്ദ്രൻ എംഎൽഎ മുഖ്യാഥിതിയായിരുന്നു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എൻ.വി.സി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
Tags : Local News Nattuvishesham Ernakulam