തൃശൂർ: കേരളയാത്രയുടെ മുദ്രാവാക്യം നാട് ഏറ്റെടുക്കണമെന്നു പി. ബാലചന്ദ്രൻ എംഎൽഎ. കേരളയാത്രയുടെ ഭാഗമായി തൃശൂരിൽ നടന്ന സ്നേഹവിരുന്നിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാർദം രാപ്പകൽ സംസാരിക്കുന്നവർ അതു പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷസഹയാത്രികൻ കെ.എസ്. ഹംസ, കെഎസ്യു സംസ്ഥാനസെക്രട്ടറി അഡ്വ. ആസിഫ് മുഹമ്മദ്, ഗുരുധർമപ്രചാരണസഭ സെക്രട്ടറി ഗിരീഷ് ഉണ്ണികൃഷ്ണൻ, സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി, പി.എം. അബ്ദു ഷാജി, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, മുസ്ലിംലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം, മുസ്ലിം ജമാഅത്ത് ജില്ലാ അധ്യക്ഷൻ സയ്യിദ് ഫസൽ തങ്ങൾ, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ.പി.യു. അലി, സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. വത്സൻ, നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷബീൽ ഐദ്രോസി തങ്ങൾ, ഐഎൻഎൽ നേതാവ് ത്വഹാ തങ്ങൾ, മാധ്യമപ്രവർത്തകൻ എൻ. ശ്രീകുമാർ, ഡോ. സയ്യിദ് ജലാലുദീൻ, അനീസ് അഹമ്മദ്, സലീം കയ്പമംഗലം, അഡ്വ.പി.ആർ. സുരേഷ് , ബക്കർ എന്നിവർ പങ്കെടുത്തു.