ശ്രീകണ്ഠപുരം: റോഡിനോട് ചേർന്ന ഗർത്തം അപകടഭീഷണി ഉയർത്തുന്നു. ശ്രദ്ധ ഒന്ന് തെറ്റിയാൽ കുഴിയിൽ വീഴും. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിൽ കോട്ടൂരിലാണ് കാലവർഷം കനത്തതോടെ റോഡിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. നൂറ് കണക്കി ന് വാഹനങ്ങൾ നിത്യേന കടന്ന് പോകുന്ന പാതയിൽ വാഹനങ്ങൾക്ക് സൈഡ് നൽകുകയോ ശ്രദ്ധ മാറുകയോ ചെയ്താൽ വാഹനം കുഴിയിൽ പോകും.
വലിയ അപകട സാഹചര്യമാണ് ഈ ഗർത്തം സൃഷ്ടിക്കുന്നത്. കാൽനട യാത്രക്കാർക്കും ഇത് ഭീഷണിയാകുന്നു. കൊട്ടിയൂർ തീർഥാടകരും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള വാഹനങ്ങളും ധാരാളമായി ഇതുവഴി കടന്നു പോകാറുണ്ട്.
അപകടം സൂചിപ്പിക്കുന്ന മുൻ കരുതൽ ഒന്നും തന്നെ ഇവിടെ ഇല്ല. നിരവധി വാഹനാപകടങ്ങൾ നടക്കുന്ന മേഖല ആയതിനാൽ ബന്ധപ്പെട്ടവർ ഈ കുഴി നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham Local News Kottur dangerous threat