x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​മാ​ട​ത്തെ വി​ക​സ​ന നാ​ൾ​വ​ഴി


Published: October 29, 2025 05:00 AM IST | Updated: October 29, 2025 05:00 AM IST

പ്രമാടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

 

കോ​ന്നി: അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​ത്തെ പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചു​രു​ങ്ങി​യ ഒ​രു കാ​ഘ​ട്ട​ത്തി​നി​ടെ നേ​ടി​യെ​ടു​ത്ത വി​ക​സ​ന ശൈ​ലി​യു​ണ്ട്. ഭ​ര​ണ​രം​ഗ​ത്തെ രാ​ഷ്‌ട്രീയ​ത്തി​ന​തീ​ത​മാ​യി നാ​ടി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഭ​ര​ണ​സ​മി​തി​ക​ൾ കൈ​വ​രി​ച്ച നേ​ട്ട​മാ​ണി​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് പ്ര​മാ​ടം.


രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ വ​ര​വോ​ടെ​യാ​ണ് പ്ര​മാ​ട​ത്തി​ന്‍റെ പ്ര​സ​ക്തി​യേ​റി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഏ​ക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​ണ് പ്ര​മാ​ട​ത്തേ​ത്ത്. അ​നു​ബ​ന്ധ​മാ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു​വെ​ങ്കി​ലും ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ദേ​ശീ​യ നേ​താ​ക്ക​ൾ​ക്ക​ട​ക്കം ഹെ​ലി​കോ​പ്ട​റി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യു​ന്ന ഏ​ക സ്ഥ​ല​മാ​യി പ്ര​മാ​ടം മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ഷ്‌ട്രപ​തി ദ്രൗ​പ​ദി മു​ർ​മു ശ​ബ​രി​മ​ല യാ​ത്ര​യ്ക്കാ​യി ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങി​യ​തും പ്ര​മാ​ട​ത്തെ ഹെ​ലി​പ്പാ​ഡി​ലാ​ണ്.


പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ചു​മ​ത​ല. മു​ന്പ് ദേ​ശീ​യ, സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക​ട​ക്കം സ്റ്റേ​ഡി​യം വേ​ദി​യാ​യ​താ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തും നേ​ട്ട​മാ​യി. എ​ന്നാ​ൽ ഗ്രാ​മീ​ണ​റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച മ​റ്റൊ​രു ദു​ര​വ​സ്ഥ​യു​മാ​ണ്. കാ​ർ​ഷി​ക​രം​ഗ​ത്ത​ട​ക്കം ഏ​റെ സാ​ധ്യ​ത​ക​ളു​ള്ള മ​ണ്ണാ​ണ് പ്ര​മാ​ട​ത്തി​ന്‍റേ​ത്.

 

ഒ​റ്റ​നോ​ട്ട​ത്തി​ൽ


ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു പ്ര​മാ​ടം. പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്ത് സി​പി​എ​മ്മി​ലെ എ​ൻ. ന​വ​നി​ത്ത് തു​ട​ർ​ന്നു. ത​ന​തു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. ഒ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ട​ക്കം​കൂ​ടാ​തെ മു​ന്നോ​ട്ടു​പോ​യെ​ന്ന് ഭ​ര​ണ​സ​മി​തി അ​വ​കാ​ശ​പ്പെ​ടു​ന്നു.


സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നാ​യ​തും നേ​ട്ട​മാ​യി എ​ടു​ത്തു കാ​ട്ടാ​നു​ണ്ട്. എ​ന്നാ​ൽ 2020 വ​രെ​യു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ചപോ​ലു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളി​ലും മ​റ്റും പ​ഞ്ചാ​യ​ത്ത് പി​ന്നാക്ക​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ല​ട​ക്കം മു​ര​ടി​പ്പ് പ്ര​ക​ട​മാ​ണ്. റോ​ഡു​ക​ൾ, ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ത​ട​സ​പ്പെ​ട്ട​താ​യി യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.

 

ക​ക്ഷി​നി​ല


ആ​കെ സീ​റ്റ് - 19, എ​ൽ​ഡി​എ​ഫ് - 10, യു​ഡി​എ​ഫ് - 8, ബിജെപി - 1.

 

നേ​ട്ട​ങ്ങ​ൾ

 

• ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 164 വീ​ടു​ക​ൾ നി​ർ​മി​ച്ചു.
450 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കി.
• ഭ​വ​ന ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ 509 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കി.
• വ​യോ​ജ​ന ക്ഷേ​മ​രം​ഗ​ത്ത് പാ​ലി​യേ​റ്റീ​വ് കെ​യ​ർ, രോ​ഗി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ സ​ഹാ​യം, സ​ഹാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം എ​ന്നി​വ ന​ട​പ്പി​ലാ​ക്കി.
• എ​സ് സി ​വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​ഹാ​ര കി​റ്റ് വി​ത​ര​ണം, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി.
• പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ഗ​വ. എ​ൽ​പി സ്കൂ​ളു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം, ലൈ​ബ്ര​റി-​വാ​യ​ന​ശീ​ലം പ​ദ്ധ​തി​ക​ൾ, പ​ഠ​ന​മു​റി ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
•വി​ദ്യാ​രം​ഗ​ത്ത് ക​ലാ​പ​ഠ​നം, കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം, സ​യ​ൻ​സ് ലാ​ബ് വി​ക​സ​നം തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തി.
•ആ​ശ​യ​ഭൂ​മി​കാ​വി​ത​ര​ണ​മാ​യി 57,95,850 രൂ​പ വി​ത​ര​ണം ചെ​യ്തു.
• പ്ര​മാ​ടം കു​ടും​ബ​ശ്രീ ഐ​എ​സ്ഒ 2025 സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി.​ക​ർ​ഷ​ക​ർ​ക്ക് പാ​ലി​നും തീ​റ്റ​യ്ക്കും സ​ബ്സി​ഡി ഉ​ൾ​പ്പെ​ടെ 82,32,916 രൂ​പ ചെ​ല​വ​ഴി​ച്ചു.
•ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം,
• പി​എ​ച്ച്‌​സി, എ​ഫ്എ​ച്ച്സി​ക​ളി​ൽ ലാ​ബ് ന​വീ​ക​ര​ണം
• ക​ർ​ഷ​ക, വി​ധ​വ, അ​വി​വാ​ഹി​ത സ്ത്രീ ​ഭി​ന്ന​ശേ​ഷി, വാ​ർ​ധ​ക്യ​കാ​ലം എ​ന്നി​വ​യാ​യി 3004 പേ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കി.
• ക​ർ​ഷ​ക​ർ​ക്കാ​യി ന​ഴ്സ​റി​ക​ളി​ൽ ന​ട്ട് വ​ള​ർ​ത്ത​ൽ, ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ എ​ന്നി​വ ന​ട​ന്നു.
• പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ൽ​പ​രി​ശീ​ല​നം, ഡി​സൈ​ന​ർ സി​ൽ​ക്ക് പ​രി​ശീ​ല​നം,
വി​വാ​ഹ​ധ​ന​സ​ഹാ​യം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ലാ​പ്‌​ടോ​പ്പു​ക​ൾ, വാ​ട്ട​ർടാ​ങ്ക് വി​ത​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി.
•നാ​ളി​കേ​രം, നാ​ര​ങ്ങ, വാ​ഴ, ഇ​ഞ്ചി, വെ​ള​ള​രി, കി​ഴ​ങ്ങ് വി​ള​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കി.
• ജൈ​വ​വ​ള ഉ​ത്​പാ​ദ​നം, തോ​ട്ട​ങ്ങ​ൾ, പ​ച്ച​ക്ക​റി ബാ​ഗു​ക​ൾ വി​ത​ര​ണം, ക​ർ​ഷ​ക മാ​ർ​ക്ക​റ്റിം​ഗ് ഫെ​യ​ർ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി.
• വി​വി​ധ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ​യ്ക്കാ​യി 14,48,17,081 രൂ​പ ചെ​ല​വ​ഴി​ച്ചു.
• ക​യ​ർ വ്യ​വ​സാ​യ വി​ക​സ​നം, ആ​ടു​വ​ള​ർ​ത്ത​ൽ, ക​ന്നു​കാ​ലി സം​ര​ക്ഷ​ണം, ജൈ​വ​വ​ള നി​ർ​മാ​ണം, വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി.
• ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി സം​സ്ഥാ​ന​ത​ല അം​ഗീ​കാ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​ര​സ്ഥ​മാ​ക്കി.

 

കോ​ട്ട​ങ്ങ​ൾ

 

 •  ജ​ല​ജീ​വ​ൻ മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യം. പ​ദ്ധ​തി​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി റോ​ഡു​ക​ൾ കു​ഴി​ച്ച​ത് പൂ​ർ​വ സ്ഥി​തി​യി​ൽ ആ​ക്കി​യി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം എ​ത്തി​യി​ട്ടു​മി​ല്ല. ക​ണ​ക്‌ഷനു​ക​ളും പൂ​ർ​ണ​മാ​യി ന​ൽ​കി​യി​ട്ടി​ല്ല.
• പ​ഞ്ചാ​യ​ത്ത്‌ പാ​ലി​യേ​റ്റി​വ് കെ​യ​ർ പ​ദ്ധ​തി​യി​ൽ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച മൂ​ലം കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ന​ഷ്ട​മാ​യി
• വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ വീ​ഴ്ച. പ​ല​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടു​കാ​ർ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു.
• പൂ​ങ്കാ​വ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൂ​ർ​ത്തീ​ക​രി​ച്ചി​ല്ല. പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങി * അ​ങ്ക​ണ​വാ​ടി നി​യ​മ​ന​ങ്ങ​ൾ അ​ട​ക്കം പ​ഞ്ചാ​യ​ത്ത്‌ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ പാ​ർ​ട്ടി​ക്കാ​ർ​ക്കും ഇ​ഷ്ട​ക്കാ​ർ​ക്കു​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. നി​യ​മ​ന‌​യോ​ഗ്യ​ത​ക​ൾ പാ​ലി​ക്കാ​ൻ ഭ​ര​ണ സ​മി​തി ത​യാ​റാ​യി​ല്ല.
• ലൈ​ഫ് ഭൂര​ഹി​ത കു​ടും​ബ​ങ്ങ​ൾക്ക്‌ ​ഭൂ​മി വാ​ങ്ങി ന​ൽ​കി​യി​ല്ല. പ്രി​യ​ദ​ർ​ശി​നി സാം​സ്കാ​രി​ക നി​ല​യം അ​ട​ക്കം ഉ​ള്ള പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ൽ പ​രാ​ജ​യം. വി - ​കോ​ട്ട​യം ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൂ​ർ​ത്തീ​ക​രി​ച്ചി​ല്ല
• പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​റു​മാ​റാ​യി. തു​ട​ർ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു.
• പ​ട്ടി​ക​ജാ​തി - വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ളും ക​ട​ലാ​സി​ൽ
•കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കാ​യി ഒ​ന്നും ന​ട​പ്പാ​ക്കാ​ൻ ക​ഴ​ഞ്ഞി​ട്ടി​ല്ല. കൃ​ഷി ഇ​റ​ക്കാ​ത്ത ത​രി​ശു പാ​ട​ങ്ങ​ളും ഭൂ​പ്ര​ദേ​ശ​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ൽ ഏ​റെ​യു​ണ്ട്.
• കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ അ​ത്ത​ര​ത്തി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു.
• കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നും യു​വ​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും പ​ദ്ധ​തി​ക​ളു​ണ്ടാ​യി​ല്ല.
• ക​ട​ലാ​സ് പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​വാ​ർ​ഡു​ക​ൾ വാ​ങ്ങു​ന്ന​തി​ലെ മി​ടു​ക്ക് ജ​ന​ങ്ങ​ൾ​ക്കാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ കാ​ട്ടു​ന്നി​ല്ല.
•ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​ലാ​ണ്.
• ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലി​ലും ഭ​ര​ണ​സ​മി​തി പി​ന്നാക്ക​മാ​യി.

Tags : city nattuvishesham local

Recent News

Corehub Up