x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ദാ ഹ​രി​താ​ഭ​മീ പാ​ട​ശേ​ഖ​രം...

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം
Published: January 20, 2026 06:34 AM IST | Updated: January 20, 2026 06:34 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: നോ​ക്കെ​ത്താ ദൂ​ര​ത്തോ​ളം പ​ച്ച​നി​റം ചാ​ലി​ച്ച വി​സ്തൃ​ത പാ​ട​ശേ​ഖ​രം. ര​ണ്ടാം വി​ള നെ​ല്‍​കൃ​ഷി​യി​ല്‍ ക​തി​രു​ക​ളു​ടെ സാ​ന്നി​ധ്യം. വി​വി​ധ നെ​ല്ലി​ന​ങ്ങ​ളാ​ല്‍ സ​മൃ​ദ്ധ​മാ​യ കീ​ഴ​മ്മാ​കം പാ​ട​ശേ​ഖ​രം ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഭി​മാ​ന​ കൃ​ഷി​യി​ട​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഏ​റ്റ​വും വി​ശാ​ല​മാ​യ നെ​ല്‍​പ്പാ​ട​മാ​ണ് കീ​ഴ​മ്മാ​കം.

22 ഹെ​ക്ട​റി​ലേ​റെ വി​സ്തീ​ര്‍​ണ​ത്തി​ലു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും നെ​ല്ല് കൃ​ഷി ചെ​യ്തി​രി​ക്കു​ന്നു. നാ​ട​ന്‍ നെ​ല്ലും ഉ​മ, ജ​യ, ജ്യോ​തി മു​ത​ലാ​യ​ നെല്ലി​ന​ങ്ങ​ളും ഹൈ​ബ്രി​ഡ് ഇ​ന​വു​മൊ​ക്കെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​ടു​ത്ത മാ​സം മു​ത​ല്‍ കൊ​യ്ത്ത് ആ​രം​ഭി​ക്കു​മെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ നൂ​റോ​ളം ക​ര്‍​ഷ​ക​ര്‍ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത വ​യ​ലു​ക​ളി​ലു​മാ​യാണു കൃ​ഷി ചെ​യ്തി​രി​ക്കു​ന്നത്.

വെ​ല്ലു​വി​ളി​ക​ള്‍ ഏ​റെ​യു​ണ്ടെ​ങ്കി​ലും കൃ​ഷി​യി​ല്‍നി​ന്നു മാ​റി​നി​ല്‍​ക്കാ​ന്‍ മ​ന​സ് അ​നു​വ​ദി​ക്കാ​ത്ത​താ​ണ് ഈ ​ക​ര്‍​ഷ​ക​രെ നി​ല​നി​ര്‍​ത്തുന്ന​ത്. വി​ത്തു പാ​കി​യ​ത് പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലാ​ണ്. എ​ന്നാ​ല്‍ കൊ​യ്യു​ന്ന​തു യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും. തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ല എ​ന്ന​തു മാ​ത്ര​മ​ല്ല, കൂ​ലി​യും ഒ​രു​പ​രി​ധി വ​രെ യ​ന്ത്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ ക​ര്‍​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്നു.

കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​താ​ണ് പ​തി​വ്. നെ​ല്ല് സ​പ്ലൈ​കോ​യി​ലും മ​റ്റും ന​ല്‍​കു​ന്ന​തി​നു പു​റ​മേ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍ ഉ​പ​യോ​ഗി​ക്കും. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ത​ല്‍ കൃ​ഷി​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള മു​തി​ര്‍​ന്ന ത​ല​മു​റ​യി​ലെ പ്ര​തി​നി​ധി​ക​ള്‍ വ​രെ​യു​ള്ള​വ​ര്‍​ക്കു പ്രി​യ​പ്പെ​ട്ട​താ​ണ് കീ​ഴ​മ്മാ​ക​ത്തെ പാ​ട​ശേ​ഖ​രം. കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍നി​ന്നു പോ​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പ​ക​രോ​ടൊ​പ്പം കീ​ഴ​മ്മാ​ക​ത്തെ കൃ​ഷി​ക്കാ​ഴ്ച​ക​ള്‍ നേ​രി​ല്‍ ക​ണ്ട് മ​ന​സിലാ​ക്കാ​ന്‍ എ​ത്താ​റു​ണ്ട്. ത​ങ്ങ​ളു​ടെ കാ​ര്‍​ഷി​കാ​നു​ഭ​വ​ങ്ങ​ളും കൃ​ഷി രീ​തി​ക​ളു​മെ​ല്ലാം ഈ ​സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കാ​ന്‍ കൃ​ഷി​ക്കാ​രും സ​ദാ സ​ന്ന​ദ്ധ​രാ​ണ്.

Tags : nattu vishesham evergreen paddy field

Recent News

Corehub Up