x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ കൃ​ഷിന​ശി​പ്പി​ച്ചു


Published: June 23, 2026 12:52 AM IST | Updated: June 23, 2026 12:52 AM IST

ചാ​ല​ക്കു​ടി: മ​ല​യോ​ര​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ഇ​ന്ന​ലെ വെ​ളു​പ്പി​ന് സ​ഹോ​ദ​ര​ന്മാ​രാ​യ പൊ​റാ​യി ദേ​വ​സി​ക്കു​ട്ടി, വ​ർ​ഗീ​സ്, ബെ​ന്നി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ ക​മ്പി​വേ​ലി പൊ​ളി​ച്ചു​ക​ട​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി​ന​ശി​പ്പി​ച്ചു.

ര​ണ്ട് തെ​ങ്ങു​ക​ളും ഏ​ഴ് ക​വു​ങ്ങു​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വെ​ട്ടി​ക്കു​ഴി​യി​ൽ പു​ലി കോ​ഴി​ക്കൂ​ട്ടി​ൽ​ക​ട​ന്ന് കോ​ഴി​ക​ളെ കൊ​ന്നു​തി​ന്നു. പു​ലി​യും കാ​ട്ടാ​ന​യും എ​ത്തി​യ സ്ഥ​ല​ങ്ങ​ൾ അ​ക​ലെ​യു​ള​ള കൊ​ന്ന​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ്. സ്റ്റേ​ഷ​ൻ​പ​രി​ധി മാ​റ്റ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ഇ​ന്നും നി​ല​നി​ൽ​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള ഫെ​ൻ​സിം​ഗ് നി​ർ​മാ​ണ​ജോ​ലി​ക​ൾ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : crops Nattuvishesham district news

Recent News

Corehub Up