x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ലാ​​കാ​​ര​​ന്മാ​​രെ​​ ഒ​​രു​​മി​​ച്ചു​​ചേ​​ര്‍​ത്ത് കൊ​​ണ്ടു​​പോ​​കുക ലക്ഷ്യം: ടി.​​ആ​​ര്‍. ഉ​​ദ​​യ​​കു​​മാ​​ര്‍

വെബ് ഡെസ്ക്
Published: October 6, 2026 12:21 AM IST | Updated: October 6, 2026 12:29 AM IST

 മ​​നു​​ഷ്യ​​ന്‍ ക​​ട​​ന്നു​​പോ​​കു​​ന്ന വി​​വി​​ധ​​ങ്ങ​​ളാ​​യ വി​​കാ​​ര​​വി​​ചാ​​ര​​ങ്ങ​​ളെ വ​​ര്‍​ണ​​ക്കൂ​​ട്ടു​​ക​​ളി​​ലൂ​​ടെ കാ​​ന്‍​വാ​​സി​​ലേ​​ക്ക് പ​​ക​​ര്‍​ത്തി ജ​​ന​​ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കി​​യ അ​​ക്ഷ​​രന​​ഗ​​രി​​യു​​ടെ സ്വ​​ന്തം ടി.​​ആ​​ര്‍. ഉ​​ദ​​യ​​കു​​മാ​​ര്‍ കേ​​ര​​ള ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി വൈ​​സ് ചെ​​യ​​ര്‍​മാ​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റി​​രി​​ക്കു​​ന്നു. ഏ​​റ്റു​​മാ​​നൂ​​ര്‍ പേ​​രൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ഉ​​ദ​​യ​​കു​​മാ​​ര്‍ ദീ​​പി​​ക​​യു​​മാ​​യി ത​​ന്‍റെ കാ​​ഴ്ച​​പ്പാ​​ട് പ​​ങ്കു​​വ​​ച്ച​​പ്പോ​​ള്‍. 

പു​​തി​​യ അം​​ഗീ​​കാ​​ര​​ത്തെ​​പ്പ​​റ്റി?

വ​​ലി​​യ അം​​ഗീ​​കാ​​രം ത​​ന്നെ​​യാ​​ണ് ഇ​​പ്പോ​​ള്‍ ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​തി​​നു​​മു​​മ്പ് കെ.​​സി. ജോ​​സ​​ഫ് സാം​​സ്‌​​കാ​​രി​​ക മ​​ന്ത്രി​​യാ​​യി​​രു​​ന്ന 2011-16 കാ​​ല​​ത്ത് അ​​ക്കാ​​ദ​​മി​​യു​​ടെ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് മെം​​ബ​​റാ​​യി​​രു​​ന്നു. മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​ന്‍ കെ.​​എ. ഫ്രാ​​ന്‍​സി​​സാ​​യി​​രു​​ന്നു അ​​ന്നു ചെ​​യ​​ര്‍​മാ​​ന്‍. അ​​ക്കാ​​ദ​​മി​​ക്ക് അ​​ക്കാ​​ല​​ത്ത് പു​​തു​​താ​​യി ഒ​​രു​​പാ​​ട് സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ്ഥാ​​പി​​ക്കാ​​നാ​​യി. ശ്രീ​​ക​​ണ്ഠ​​പു​​ര​​ത്തെ ക​​ലാ​​കേ​​ന്ദ്രം, കാ​​ല​​ടി, ആ​​ല​​പ്പു​​ഴ ആ​​ര്‍​ട്ട് ഗാ​​ല​​റി​​ക​​ള്‍, കാ​​യം​​കു​​ള​​ത്തെ ശ​​ങ്ക​​ര്‍ സ്മാ​​ര​​ക കാ​​ര്‍​ട്ടൂ​​ണ്‍ മ്യൂ​​സി​​യം, കി​​ളി​​മാ​​നൂ​​രി​​ലെ രാ​​ജാ ര​​വി​​വ​​ര്‍​മ സ്മൃ​​തി മ​​ണ്ഡ​​പം തു​​ട​​ങ്ങി​​യ​​വ അ​​തി​​ല്‍ ചി​​ല​​തു മാ​​ത്ര​​മാ​​ണ്.  ഇ​​പ്രാ​​വ​​ശ്യ​​വും മി​​ക​​ച്ച പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്താ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്നു ക​​രു​​തു​​ന്നു.

ചി​​ത്ര​​ക​​ല​​യി​​ലേ​​ക്കു​​ള്ള ക​​ട​​ന്നു​​വ​​ര​​വ്?

കോ​​ട്ട​​യം ഗ​​വ​​ണ്‍​മെ​​ന്‍റ് മോ​​ഡ​​ല്‍ ഹൈ​​സ്‌​​കൂ​​ളി​​ലാ​​യി​​രു​​ന്നു ഹൈ​​സ്‌​​കൂ​​ള്‍ പ​​ഠ​​നം. ഞ​​ങ്ങ​​ളു​​ടെ ഡ്രോ​​യിം​​ഗ് അ​​ധ്യാ​​പ​​ക​​ന്‍ കെ.​​ഇ. മാ​​മ്മ​​ന്‍ ആ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം അ​​ക്കാ​​ല​​ത്ത് കോ​​ട്ട​​യം വൈ​​എം​​സി​​എ​​യി​​ല്‍ ചി​​ത്ര​​ക​​ല പ​​ഠി​​പ്പി​​ച്ചി​​രു​​ന്നു. ഞാ​​നും അ​​വി​​ടെ ചേ​​ര്‍​ന്നു പ​​ഠി​​ക്കാ​​ന്‍ തു​​ട​​ങ്ങി. അ​​തി​​നു​​ശേ​​ഷം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പു​​തു​​പ്പ​​ള്ളി​​യി​​ലു​​ള്ള വീ​​ട്ടി​​ൽ ശ​​നി​​യും ഞാ​​യ​​റും പോ​​യി പ​​ഠി​​ച്ചി​​രു​​ന്നു. എ​​സ്എ​​സ്എ​​ല്‍​സി ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ മാ​​വേ​​ലി​​ക്ക​​ര രാ​​ജാ ര​​വി​​വ​​ര്‍​മ കോ​​ള​​ജ് ഓ​​ഫ് ഫൈ​​ന്‍ ആ​​ര്‍​ട്‌​​സി​​ൽ അ​​ഡ്മി​​ഷ​​ന്‍ ല​​ഭി​​ക്കു​​ക​​യും അ​​വി​​ടെ പ​​ഠി​​ക്കു​​ക​​യും ചെ​​യ്തു.

എ​​ക്‌​​സി​​ബി​​ഷ​​നു​​ക​​ള്‍?

ഇ​​തി​​നോ​​ട​​കം കേ​​ര​​ളം, ന്യൂ​​ഡ​​ല്‍​ഹി, ബം​​ഗ​​ളൂ​​രു ഉ​​ള്‍​പ്പെ​​ടെ 14 സോ​​ളോ എ​​ക്‌​​സി​​ബി​​ഷ​​നു​​ക​​ളും ആ​​സാം, ബോം​​ബെ ജ​​ഹാ​​ഗീ​​ര്‍ ആ​​ര്‍​ട്ട് ഗാ​​ല​​റി, ന്യൂ​​ഡ​​ല്‍​ഹി, ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ, പോ​​ണ്ടി​​ച്ചേ​​രി, കോ​​യ​​മ്പ​​ത്തൂ​​ര്‍ ഉ​​ള്‍​പ്പ​​ടെ ഇ​​ന്ത്യ​​യു​​ടെ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ലാ​​യി നൂ​​റി​​ല​​ധി​​കം ഗ്രൂ​​പ്പ് എ​​ക്‌​​സി​​ബി​​ഷ​​നു​​ക​​ളി​​ലും പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്. കേ​​ര​​ള ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി​​യു​​ടെ സം​​സ്ഥാ​​ന അ​​വാ​​ര്‍​ഡ് ഉ​​ള്‍​പ്പ​​ടെ നി​​ര​​വ​​ധി പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ചി​​ത്ര​​കാ​​ര​​നാ​​ക​​ണ​​മെ​​ങ്കി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി ചി​​ത്ര​​ങ്ങ​​ള്‍ വ​​ര​​യ്ക്ക​​ണം. അ​​ത് പ്ര​​ദ​​ര്‍​ശി​​പ്പി​​ക്ക​​ണം. അ​​തി​​നാ​​യി പ​​രി​​ശ്ര​​മി​​ക്കു​​ക​​യും സോ​​ളോ എ​​ക്‌​​സി​​ബി​​ഷ​​നു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. ക​​ഴി​​ഞ്ഞ ഒ​​ന്പ​​തു വ​​ര്‍​ഷ​​മാ​​യി ന​​ട​​ന്നു​​വ​​രു​​ന്ന 150ൽ​​പ​​രം ചി​​ത്ര-​​ശി​​ല്പ ക​​ലാ​​കാ​​ര​​ന്മാ​​ര്‍ പ​​ങ്കെ​​ടു​​ത്തു​​വ​​രു​​ന്ന മ​​ണ്‍​സൂ​​ണ്‍ ആ​​ര്‍​ട്ട് ഫെ​​സ്റ്റ് ഉ​​ള്‍​പ്പ​​ടെ നി​​ര​​വ​​ധി സ​​മ​​കാ​​ലി​​ക ക​​ലാ​​പ്ര​​ദ​​ര്‍​ശ​​ങ്ങ​​ള്‍ ക്യു​​റേ​​റ്റ് ചെ​​യ്യാ​​നും സാ​​ധി​​ച്ചു.

വാ​​ര്‍​ഷി​​ക പ​​തി​​പ്പു​​ക​​ളും മാ​​ഗ​​സി​​നു​​ക​​ളും ചി​​ട്ട​​പ്പെ​​ടു​​ത്ത​​ല്‍?

മാ​​വേ​​ലി​​ക്ക​​ര രാ​​ജാ ര​​വി​​വ​​ര്‍​മ കോ​​ള​​ജ് ഓ​​ഫ് ഫൈ​​ന്‍ ആ​​ര്‍​ട്‌​​സ് കോ​​ള​​ജി​​ലെ ചി​​ത്ര​​ക​​ലാ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം സം​​സ്ഥാ​​ന​​ത്തെ പ്ര​​ധാ​​ന​​പ്പെ​​ട്ട പ​​ല പ​​ത്ര​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ജോ​​ലി​​ചെ​​യ്യാ​​ന്‍ സാ​​ധി​​ച്ചു. നി​​ര​​വ​​ധി വാ​​ര്‍​ഷി​​ക​​പ്പ​​തി​​പ്പു​​ക​​ളും മാ​​സി​​ക​​യും ചി​​ട്ട​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഇ​​തി​​നാ​​യി ആ​​ദ്യ​​കാ​​ല​​ത്തെ​​ല്ലാം നോ​​വ​​ലാ​​യാ​​ലും ക​​ഥ​​യാ​​യാ​​ലും ക​​വി​​ത​​യാ​​യാ​​ലും കൈ​​യെ​​ഴു​​ത്തു കൃ​​തി വാ​​യി​​ച്ചാ​​ണു പു​​റം​​ച​​ട്ട വ​​ര​​ച്ചി​​രു​​ന്ന​​ത്. കേ​​ര​​ള ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി സ്റ്റേ​​റ്റ് അ​​വാ​​ര്‍​ഡ്, എ​​ന്‍​സി​​ഇ​​ആ​​ര്‍​ടി നാ​​ഷ​​ണ​​ല്‍ അ​​വാ​​ര്‍​ഡ്, സി​​ദ്ധാ​​ര്‍​ഥ ഫൗ​​ണ്ടേ​​ഷ​​ന്‍ സ്റ്റേ​​റ്റ് അ​​വാ​​ര്‍​ഡ് തു​​ട​​ങ്ങി നി​​ര​​വ​​ധി പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ചി​​ത്ര​​​​കാ​​ര​​ന്മാ​​രോ​​ട് പ​​റ​​യാ​​നു​​ള്ള​​ത്?

കേ​​ര​​ള​​ത്തി​​ല്‍ ചി​​ത്ര-​​ശി​​ല്പ​​ക​​ല​​യി​​ല്‍ വ​​ള​​രെ സ​​ജീ​​വ​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന നി​​ര​​വ​​ധി ക​​ലാ​​കാ​​ര​​ന്മാ​​രു​​ള്ള ഇ​​ട​​മാ​​ണ് ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി. നി​​ര​​വ​​ധി എ​​ക്‌​​സി​​ബി​​ഷ​​നു​​ക​​ളി​​ലും ക്യാ​​മ്പു​​ക​​ളി​​ലും ചി​​ത്ര​​കാ​​ര​​ന്മാ​​ര്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു. അ​​വ​​രി​​ല്‍ പ​​ല​​രും സാ​​മ്പ​​ത്തി​​ക​​മാ​​യി വ​​ലി​​യ ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​മാ​​ണ്. അ​​തി​​നൊ​​രു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തേ​​ണ്ട​​തു​​ണ്ട്. ഒ​​രു കാ​​ര്യം ഉ​​റ​​പ്പി​​ച്ചു പ​​റ​​യാ​​നാ​​കും. കേ​​ര​​ള​​ത്തി​​ലെ ചി​​ത്ര, ശി​​ല്പ ക​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മു​​ഴു​​വ​​ന്‍ ക​​ലാ​​കാ​​ര​​ന്മാ​​രെ​​യും ഒ​​രു​​മി​​ച്ചു​​ചേ​​ര്‍​ത്ത് കൊ​​ണ്ടു​​പോ​​കും. എ​​പ്പോ​​ഴും അ​​വ​​രു​​ടെ കൂ​​ടെ​​യു​​ണ്ടാ​​കും.  

 ത​​യാ​​റാ​​ക്കി​​യ​​ത്: ജോ​​മി കു​​ര്യാ​​ക്കോ​​സ്‌

Tags : Nattuvishesham DistrictNews

Recent News

Corehub Up