കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്ന നിലയിൽ
മുക്കം: കനത്തമഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു. തോട്ടുമുക്കം ഇരുന്നക്കുഴി പരേതനായ തെക്കേത്തൊടി ഹുസൈന്റെ വീടിന്റെ ചുറ്റുമതിലാണ് ശക്തമായ മഴയിൽ തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. അടുത്ത വീടിന്റെ മുറ്റത്തേക്കാണ് മതിൽ വീണത്.ആരും മതിലിനടുത്ത് ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Tags : Nattuvishesham Districtnews collapsed.