x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈ​ത്ര​യാ​ത്ര​ ത​​ട​​യാനാ​​യി​​ല്ല


Published: May 5, 2026 05:49 AM IST | Updated: May 5, 2026 05:49 AM IST

ക​​ടു​​ത്തു​​രു​​ത്തി: തു​​ട​​ർച്ച​​യാ​​യി വി​​ജ​​യി​​ക്കു​​ന്ന മോ​​ന്‍​സ് ജോ​​സ​​ഫി​​ന്‍റെ തേ​​രോ​​ട്ട​​ത്തി​​ന് ത​​ട​​യി​​ടാ​​ന്‍ ഇ​​ക്കു​​റി​​യും എ​​ല്‍​ഡി​​എ​​ഫി​​നാ​​യി​​ല്ല. തു​ട​ർ​ച്ച​യാ​യ ആ​​റാം ജ​​യം നേ​​ടു​​ക​​യാ​​യി​​രു​​ന്നു മോ​​ന്‍​സ് ജോ​​സ​​ഫ്.

ക​​ടു​​ത്തു​​രു​​ത്തി മോ​​ന്‍​സി​​നോ​​ടു ചേ​​ര്‍​ന്നു​​നി​​ല്‍​ക്കു​​ന്ന കാ​​ഴ്ച​​യാ​​യി​​രു​​ന്നു വോ​​ട്ടെ​​ണ്ണ​​ല്‍ തു​​ട​​ങ്ങി​​യ​​പ്പോ​​ള്‍ മു​​ത​​ല്‍ കാ​​ണാ​​നാ​​യ​​ത്. വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​മാ​​യ പാ​​ലാ കാ​​ര്‍​മ​​ല്‍ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​നു മു​​മ്പി​​ല്‍ നി​ന്ന യു​​ഡി​​എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ ആ​​വേ​​ശം ഓ​രോ റൗ​ണ്ട് പി​ന്നി​ടു​ന്പോ​ഴും വാ​​നോ​​ള​മു​യ​​രു​​ന്ന​​താ​​ണ് ദൃ​​ശ്യ​​മാ​​യ​​ത്. പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റ് എ​​ണ്ണി​​യ​​പ്പോ​​ൾ​ത്ത​ന്നെ 933 വോ​​ട്ടി​​ന്‍റെ ലീ​​ഡി​​ല്‍ മോ​​ന്‍​സ് എ​​ത്തി. തൊ​ട്ട​ടു​ത്ത എ​​തി​​ര്‍​സ്ഥാ​​നാ​​ര്‍​ഥി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ലെ നി​​ര്‍​മ​​ല ജി​​മ്മി​​യെ പി​​ന്ത​​ള്ളി​​യു​​ള്ള ജൈ​​ത്ര​​യാ​​ത്ര​​യാ​​ണ് പി​​ന്നീ​​ട് ക​ണ്ട​ത്.

മോ​​ന്‍​സി​​ന്‍റെ ജ​​ന്മ​​നാ​​ടാ​​യ മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ല്‍ യു​​ഡി​​എ​​ഫി​​ന് 3,457 വോ​​ട്ട് ലീ​​ഡ് ല​​ഭി​​ച്ചു. ഫ​​ലം എ​​ങ്ങോ​​ട്ടെ​​ന്ന ആ​​ദ്യ​​സൂ​​ച​​ന​​യാ​​യി​​രു​​ന്നു അ​​ത്. എ​​ല്‍​ഡി​​എ​​ഫി​​ന് സ്വാ​​ധീ​​ന​​മു​​ള്ള വെ​​ളി​​യ​​ന്നൂ​​രും യു​​ഡി​​എ​​ഫി​​ന് 980 വോ​​ട്ട് ലീ​​ഡ് കി​​ട്ടി. ഉ​​ഴ​​വൂ​​രി​​ല്‍ 1,835ഉം ​​ഞീ​​ഴൂ​​രി​​ല്‍ 2,410 വോ​​ട്ടും ലീ​​ഡ് മോ​​ന്‍​സ് നേ​​ടി​​യ​​പ്പോ​​ൾ എ​​ല്‍​ഡി​​എ​​ഫ് ക്യാ​​മ്പി​​ല്‍ പ​​രാ​​ജ​​യം മ​​ണ​​ത്തു.

ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ല്‍ 5,320 വോ​​ട്ടി​​ന്‍റെ വ​​ലി​​യ ലീ​​ഡും മോ​​ന്‍​സി​​നു ല​​ഭി​​ച്ചു. യു​​ഡി​​എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഇ​​തോ​​ടെ ആ​​ഹ്ലാ​​ദ നൃ​​ത്ത​​ച്ചു​​വ​​ടു​​ക​​ളു​​മാ​​യി തെ​​രു​​വി​​ലി​​റ​​ങ്ങി. കു​​റ​​വി​​ല​​ങ്ങാ​​ട് -2,544, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി-2,018, മാ​​ഞ്ഞൂ​​ര്‍-5,147, ക​​ട​​പ്ലാ​​മ​​റ്റം-891, കാ​​ണ​​ക്കാ​​രി-3,078, കി​​ട​​ങ്ങൂ​​ര്‍-2,687 വോ​​ട്ടു​ക​ളു​ടെ ലീ​​ഡ് മോ​​ന്‍​സി​​ന് ല​​ഭി​​ച്ചു. ഇ​​തോ​​ടെ ഭൂ​​രി​​പ​​ക്ഷം 31,300 ആ​​യി ഉ​​യ​​ര്‍​ന്നു.

മോ​​ന്‍​സ് ജോ​​സ​​ഫി​​ന് 70,353 വോ​​ട്ടും നി​​ര്‍​മ​​ല ജി​​മ്മി​​ക്ക് 39,053 വോ​​ട്ടു​​മാ​​ണ് ആ​​കെ ല​​ഭി​​ച്ച​​ത്. ക​​ഴി​​ഞ്ഞ​​ത​​വ​​ണ 4,256 ആ​​യി​​രു​​ന്നു മോ​​ന്‍​സി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം. എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി സു​​രേ​​ഷ് ഇ​​ട്ടി​​ക്കു​​ന്നേ​​ലി​​ന് 12,228 വോ​​ട്ട് ല​​ഭി​​ച്ചു.
2021ല്‍ ​​എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി​ ജി. ​​ലി​​ജി​​ന്‍​ലാ​​ലി​​ന് 11,570 വോ​​ട്ടാ​​ണ് ല​​ഭി​​ച്ച​​ത്. യു​​ഡി​​എ​​ഫ് മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ മി​​ക​​ച്ച വ​​കു​​പ്പ് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന മ​​ന്ത്രി​​യാ​​യി ക​​ടു​​ത്തു​​രു​​ത്തി​​യു​​ടെ പ്ര​​തി​​നി​​ധി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ പ​​റ​​യു​​ന്ന​​ത്.

Tags : nattu vishesham The journey of victory

Recent News

Corehub Up