x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ യു​വ​ജ​ന ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: October 6, 2026 12:21 AM IST | Updated: October 6, 2026 12:21 AM IST

യു​വ​ജ​ന​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി പ്ര​തി​ജ്ഞ ചൊ​ല്ലു​ന്നു.

ക​രു​വാ​ര​കു​ണ്ട്: എം​സി​വൈ​എ​മ്മി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യെ അ​നു​സ്മ​രി​ച്ച് ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ ആ​ദ്യ ഞാ​യ​ർ യു​വ​ജ​ന​ദി​ന​മാ​യി മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വാ​ര​കു​ണ്ട് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലും യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​താ​ക ഉ​യ​ർ​ത്ത​ലും പ്ര​തി​ജ്ഞ ചൊ​ല്ല​ലും കാ​ഴ്ച സ​മ​ർ​പ്പ​ണ​വും വി​ശു​ദ്ധ ബ​ലി​യ​ർ​പ്പ​ണ​വും ന​ട​ത്തി.

എം​സി​വൈ​എ​മ്മി​ലേ​ക്ക് പു​തു​താ​യി ചേ​ർ​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കു​ള്ള സ്വീ​ക​ര​ണ യോ​ഗം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ക​യ​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സി​ൽ​വി മാ​ത്യു, ജി​സ്ന ജോ​ഷി, അ​നീ​റ്റ ഷാ​ജി, നെ​വി​ൻ ജി​ജോ, അ​ൽ​ന ഷി​ജോ, റോ​ജി​ൻ റെ​ജി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up