എംഎൽഎ അഡ്വ. സേനാപതി വേണു സന്ദർശനം നടത്തിയപ്പോൾ.
രാജാക്കാട്: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സേനാപതി വേണു എംഎൽഎ സന്ദർശനം നടത്തി. കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായിക്കിടക്കുന്ന വാഹനങ്ങളും ക്വാർട്ടേഴ്സുകളും ജലത്തിന്റെ ലഭ്യതക്കുറവും കിടത്തിച്ചികിത്സ നിലച്ചതുമെല്ലാം ഹെൽത്ത് ഇൻസ്പെക്ടറും പഞ്ചായത്തിലെ ജനപ്രതിനിധികളുമടങ്ങുന്ന സംഘവും എംഎൽഎയെ ധരിപ്പിച്ചു.