ക്വാറിക്ക് സമീപത്തെ മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന നാട്ടുകാര്‍.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലിയില്‍ ക്വാറിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂന അപകട ഭീഷണിയാകുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.
മേഖലയില്‍ മഴ ശക്തമായതോടെ ക്വാറിയില്‍ നിന്നും നീക്കുന്ന മണ്‍കൂനകള്‍ ഇടിഞ്ഞ് ക്വാറിക്ക് സമീപമുള്ള വീടുകളിലേക്ക് വീഴുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
ചണ്ണോത്തുകൊല്ലി കുന്നിനോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്കി.
മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ക്വാറിയിലെ മണ്‍കൂന പ്ലസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുകയാണ് ക്വാറി അധികൃതര്‍.
Tags : Local News Nattuvishesham Wayanad