പാലക്കാട്: കെഎസ്ഇബി പെൻഷണേഴ്സ് അസോസിയേഷൻ പാലക്കാട് ഡിവിഷൻ വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽസെക്രട്ടറി ബി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എൻ.സി. ഫറൂഖ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി കെ. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ. റഹ്മത്തുള്ള കണക്ക് അവതരിപ്പിച്ചു. കെഎസ്ഇബി നിയമിച്ച കമ്മിറ്റി ചെയർമാൻ ഡോ.പി. രാജൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ എസ്. വീരചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രസാദ് മാത്യു, ജില്ലാ സെക്രട്ടറി കെ. ശിവദാസ്, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. വിജയൻ, വനിതാ കൺവീനർ കെ.പി. ചിത്ര, സോമകുമാരൻ, എ. രാജൻ, പി.എസ്. രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജി. വിജയകുമാർ സ്വാഗതവും കെ. ജയരാജൻ നന്ദിയും പറഞ്ഞു. കെഎസ്ഇബി സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്ഇബിയോടും സംസ്ഥാന സർക്കാരിനോടും സമ്മേളനം അഭ്യർഥിച്ചു.
Tags : Nattuvisesham District News