കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന് (ഐഎന്‍ടിയുസി) ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ
പത്തനംതിട്ട: കഴിഞ്ഞ പത്തു വര്‍ഷം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ ബലികഴിച്ചതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന് (ഐഎൻടിയുസി) ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ വേതനവർധനയ്ക്കും ജോലിഭാരം കുറയ്ക്കുന്നതിനും യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്ഇഇഎ ജില്ലാ പ്രസിഡന്റ് എ.ആർ. അഞ്ജന് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്, സംസ്ഥാന ജില്ലാ ഭാരവാഹികളായ വിനോദ് .എസ്, എസ്. സുശീലന്, ഷിന് ശ്യാമളന്, ഷെറീഫ് കൊട്ടിയാടന്, അഖില്‍ സപ്തസതി, എസ്. സുജിത്, ഗോകുല്‍ രാജ്, അനില്‍ കൊച്ചുമൂഴിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.