x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലാ​ര്‍ സ​ര്‍​ഗാ​ത്മ​ക സ​ത്യ​സ​ന്ധ​ത​യു​ടെ നേ​ര​ട​യാ​ളം: ക​വി സു​മേ​ഷ് കൃ​ഷ്ണ​ന്‍


Published: August 16, 2026 05:12 AM IST | Updated: August 16, 2026 05:12 AM IST

തി​രു​വ​ന​ന്ത​പു​രം: മാ​ന​വി​ക ബോ​ധ​ത്തി​ലു​റ​ച്ച രാ​ഷ്ട്രീ​യ​മാ​യി​രു​ന്നു വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ​തെ​ന്നു ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ എ​ന്‍.​എ​സ്.​ സു​മേ​ഷ് കൃ​ഷ്ണ​ന്‍. വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ "വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ 2026' പ്ര​ഭാ​ഷ​ണ സ​ദ​സിന്‍റെ സ​മാ​പ​ന ദി​വ​സം പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ 50-ാം ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തൈ​ക്കാ​ട് ജി. ​ചി​ത്ത​ര​ഞ്ജ​ന്‍ ഹാ​ളി​ലാ​യി​രു​ന്നു പ്ര​ഭാ​ഷ​ണ സ​ദ​സ്. വ​യ​ലാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ഗ പ്ര​തി​ഭ​ക​ളാ​യ ക​വി​ക​ള്‍ ത​ങ്ങ​ള്‍​ക്കു വേ​ണ്ടി​യ​ല്ല, സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ജീ​വി​ച്ച​വ​രാ​ണ് എ​ന്നും സു​മേ​ഷ് കൃ​ഷ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.​ വ​യ​ലാ​റി​ന്‍റെ "അ​ധ്വാ​ന​ത്തി​ൻ വി​യ​ര്‍​പ്പാ​ണ് ഞാ​ന്‍' എ​ന്ന ക​വി​ത സു​മേ​ഷ് കൃ​ഷ്ണ​ന്‍ അവതരിപ്പിച്ചു.

മു​ന്‍ മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. കെ.​പി.​ ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ച​ന്ദ്ര​ന്‍ ക​ല്ലിം​ഗ​ല്‍, വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ സാം​സ്‌​കാ​രി​ക​വേ​ദി സെ​ക്ര​ട്ട​റി മ​ണക്കാ​ട് രാ​മ​ച​ന്ദ്ര​ന്‍, വി​ജ​യ​കു​മാ​ര്‍, ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം, വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ മ​ഹി​ളാ സാം​സ്‌​കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി മി​നി ദീ​പ​ക്, ഉ​ഷാ​റാ​ണി, താ​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham poet Sumesh Krishnan honest Vayalar.

Recent News

Corehub Up