പ്രതീകാത്മക ചിത്രം
ഉള്ളൂർ: ലോഡ്ജിൽ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷന്റെ ജനാലയുടെ ചില്ല് അടിച്ചു തകർത്തു. ഇയാളെ പൊതുമുതൽ നശിപ്പിച്ചതിന് പി ഡി പി പി ആക്ട് പ്രകാരം മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. പുളിമാത്ത് 15-ാം വാർഡിൽ പ്ലാവോട് നെട്ടയത്തു വീട്ടിൽ രഞ്ജിത്ത് (38) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുള്ള ലോഡ്ജിലാണ് ഇയാൾ ബഹളമുണ്ടാക്കിയത്. വിവരം ലഭിച്ച പോലീസ് ഇയാളെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രകോപിതനായി എസ്. ഐയുടെ ഓഫീസിന്റെ ജനാല ചില്ല് കൈ കൊണ്ടും തലകൊണ്ടും ഇടിച്ചു പൊട്ടിച്ചത്.
ഉദ്ദേശം 2500 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Tags : NattuVishasham DistrictNews