x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീക്കം പി​ന്‍​വ​ലി​ക്ക​ണം

വെബ് ഡെസ്ക്
Published: July 23, 2026 02:59 AM IST | Updated: July 23, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള ഇ​ന്‍​വേ​ര്‍​ഡ്, ഔ​ട്ട് വേ​ര്‍​ഡ് പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സു​ക​ള്‍ 25 മു​ത​ല്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​വും ജ​ന​ദ്രോ​ഹ​പ​ര​വു​മാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​തു പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. വ​ര്‍​ഷ​ത്തി​ല്‍ 49.70 കോ​ടി രൂ​പ​യി​ല​ധി​കം വ​രു​മാ​നം ന​ല്‍​കു​ന്ന ദ​ക്ഷി​ണ റെ​യി​ല്‍​വേ​യി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ജി​ല്ലാ ആ​സ്ഥാ​ന സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ കാ​സ​ര്‍​ഗോ​ഡി​നോ​ട് കാ​ണി​ക്കു​ന്ന ഈ ​വി​വേ​ച​നം യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലാ​ത്ത​താ​ണ്. അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് വി​ക​സി​പ്പി​ക്കു​ന്ന സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പാ​ഴ്‌​സ​ല്‍ ഗ​താ​ഗ​തം നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത് തി​ക​ച്ചും പ​ര​സ്പ​ര​വി​രു​ദ്ധ​വും വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ന് നി​ര​ക്കാ​ത്ത​തു​മാ​ണ്.
ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ര്‍​ക്കാ​ര്‍- സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും അ​യ​ക്കാ​ന്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​പാ​ഴ്‌​സ​ല്‍ കേ​ന്ദ്ര​ത്തെ​യാ​ണ്. സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തോ​ടെ ഇ​വ​ര്‍ മം​ഗ​ളു​രു​വി​നെ​യോ ക​ണ്ണൂ​രി​നെ​യോ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​ത് ക​ടു​ത്ത ദു​രി​ത​മു​ണ്ടാ​ക്കും. വ്യാ​പാ​രി​ക​ള്‍ , ക​ര്‍​ഷ​ക​ര്‍, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ പ്ര​ധാ​ന ച​ര​ക്കു​നീ​ക്ക​ത്തെ ഇ​തു ബാ​ധി​ക്കു​ക​യും റോ​ഡ് മാ​ര്‍​ഗ​മു​ള്ള ചെ​ല​വേ​റി​യ ഗ​താ​ഗ​ത​ത്തി​ലേ​ക്ക് ഇ​വ​ര്‍ മാ​റേ​ണ്ടി​വ​രു​ന്ന​ത് സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന് വ​ഴി​വെ​ക്കു​ക​യും ചെ​യ്യും.

ജൂ​ലൈ 21-ന് ​ഉ​ത്ത​ര​വി​റ​ക്കി ജൂ​ലൈ 25 മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പോ​ലും സ​മ​യം ന​ല്‍​കാ​തെ​യു​ള്ള തി​ക​ച്ചും ഏ​ക പ​ക്ഷീ​യ​മാ​യ നീ​ക്ക​മാ​ണ്.
പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നു റെ​യി​ല്‍​വേ അ​ടി​യ​ന്ത​ര​മാ​യി പി​ന്മാ​റ​ണ​മെ​ന്നും അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി യു​ടെ ഭാ​ഗ​മാ​യി പാ​ഴ്‌​സ​ല്‍ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റെ​യി​ല്‍​വേ മ​ന്ത്രി, ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, പാ​ല​ക്കാ​ട് ഡി​ആ​ര്‍​എം എ​ന്നി​വ​ര്‍​ക്ക് ക​ത്ത​യ​ച്ച​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

തീ​രു​മാ​നം പു​നഃ​പ​രി​ശോ ധി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews parcel

Recent News

Corehub Up