കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപനം പി.എ. മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് : കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ(കെഎംഡിഎ ) സംസ്ഥാന സമ്മേളനം സമാപിച്ചു.
ചിന്താ വളപ്പ് മെജസ്റ്റിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മരുന്ന് വിതരണക്കാരുടെ പ്രശ്നങ്ങൾ നിയമ സഭയിൽ അവതരിപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.
ടെക്നോളജിയുടെ ഭാഗമായുള്ള ഓൺ ലൈൻ വ്യാപാരം ദുരുപയോഗം ചെയ്യുന്നതുൾപ്പെടെ വിഷയങ്ങൾ ഈ മേഖല നേരിടുന്നുണ്ട്. ജീവൻ നിലനിർത്തുന്ന മരുന്നുമായി ബന്ധപ്പെട്ടതായതിനാൽ ഇത്സാധാരണക്കാരുടെ കൂടി പ്രശ്നമാണെന്നുംനഎം എൽ എ കൂട്ടിച്ചേർത്തു.കെഎംഡിഎ സംസ്ഥാന പ്രസിഡന്റ് കെ.വി.എം. ഫിറോസ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ വിതരണ മേഖലയിലെ അനാരോഗ്യകരമായ മത്സരവും അണ്ടർ കോട്ടിംഗും നേരിട്ടുള്ള കമ്പനികളുടെ വിൽപനയും നിയന്ത്രിക്കുന്ന സമഗ്രമായ ഡിസ്ട്രിബ്യൂട്ടർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രെയിഡ് പൊളിസി സംസ്ഥാനതലത്തിൽ നടപ്പാക്കണമെന്ന് കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.25 വർഷം പൂർത്തിയാക്കിയ സംഘടനയിലെ അംഗങ്ങളെമുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ ആദരിച്ചു.രാവിലെ മെഡിക്കൽ വ്യാപര മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും സംബന്ധിച്ച് ചർച്ച നടത്തി. പി.കെ. പ്രമോദ് ബാലകൃഷ്ണന് മോഡറേറ്ററായിരുന്നു.
Tags : Local News Nattuvishesham drug distributors Legislative Assembly