മലമ്പുഴ: ഒന്നാംവിള നെല്ല് സംഭരണവില കിലോക്ക് 35 രൂപയാക്കി വർധിപ്പിക്കണമെന്നു ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് രാസവളം ലഭിക്കുന്നതിനു നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. പാലിന് ലിറ്ററിന് 50 രൂപ ക്ഷീര കർഷകർക്കു ലഭ്യമാക്കുക, കാലിത്തീറ്റക്കു സബ്സിഡി വർധിപ്പിക്കുക, മലയോര മേഖലകളിൽ വന്യമൃഗശല്യം ഒഴിവാക്കുന്നതിന് റെയിൽ ഫെൻസ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് എ.സി.സിദ്ധാർഥൻ അധ്യക്ഷനായി. നേതാക്കളായ എം. രാധാകൃഷ്ണൻ, ഇ.എം. ബാബു, രവീന്ദ്രൻ വള്ളിക്കോട്, കെ.കെ. സതീഷ്, എം.എൻ. സ്വാമിനാഥൻ, പി.സി. പ്രേമദാസൻ, ഇ.സി.സജിത്, സി. രവീന്ദ്രൻ, പി. കലാധരൻ, എം. കൃഷ്ണനുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvisesham District News