x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​റേ​റി​യം മു​ഴു​വ​നാ​യും കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് ന​ല്‍​കി മ​ാതൃ​ക​യാ​യി ജ​ന​പ്ര​തി​നി​ധി


Published: June 23, 2026 08:02 AM IST | Updated: June 23, 2026 08:02 AM IST

മേ​പ്പാ​ടി: വാ​ര്‍​ഡ് ജ​ന​പ്ര​തി​നി​ധി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ ത​നി​ക്ക് ല​ഭി​ക്കു​ന്ന ഓ​ണ​റേ​റി​യം തു​ക മു​ഴു​വ​നാ​യും മാ​സം തോ​റും വാ​ര്‍​ഡി​ലെ കാ​ന്‍​സ​ര്‍, വൃ​ക്ക രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് സ​ഹാ​യ​മാ​യി ന​ല്‍​കി വ​രു​ന്ന ജ​ന​പ്ര​തി​നി​ധി​യാ​ണ് മേ​പ്പാ​ടി കോ​ട്ട​നാ​ട് സ്വ​ദേ​ശി ജോ​ണ്‍ മാ​ത.


ഇ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് 19-ാം വാ​ര്‍​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. മാ​സം 12,200 രൂ​പ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റി​ന് ല​ഭി​ക്കു​ന്ന ഓ​ണ​റേ​റി​യം. എ​ട്ട് രോ​ഗി​ക​ളാ​ണ് വാ​ര്‍​ഡി​ലു​ള്ള​ത്. ഒ​രാ​ള്‍​ക്ക് 2000 രൂ​പ വീ​തം ചി​കി​ത്സാ സ​ഹാ​യ​മാ​യി ജോ​ണ്‍ മാ​ത ന​ല്‍​കി വ​രു​ന്നു​ണ്ട്. ഇ​തി​നാ​യി മാ​സം 16,000 രൂ​പ വേ​ണം. 12,200 ക​ഴി​ച്ച് ബാ​ക്കി വ​രു​ന്ന തു​ക സ്വ​ന്തം കൈ​യ്യി​ല്‍ നി​ന്നു ചേ​ര്‍​ത്താ​ണ് ഒ​രാ​ള്‍​ക്ക് 2,000 രൂ​പ വീ​തം ന​ല്‍​കി വ​രു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി​വ​രു​ന്ന ചെ​ല​വ് കൈ​യ്യി​ല്‍ നി​ന്നെ​ടു​ത്താ​ണ് പൊ​തു​പ്ര​വ​ര്‍​ത്ത​നം. അ​തി​ലെ​ല്ലാം മ​ന​സി​ല്‍ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന വ്യ​ക്തി​കൂ​ടി​യാ​ണ് ജോ​ണ്‍ മാ​ത. ജ​ന​പ്ര​തി​നി​ധി​യാ​കു​ന്ന​തി​ന് മു​മ്പും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു പ്ര​വ​ര്‍​ത്ത​ന​മെ​ന്നാ​ല്‍ ജ​ന​സേ​വ​ന​മാ​ണ് എ​ന്ന നി​ല​പാ​ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

Tags : nattu vishesham representative donated cancer patients.

Recent News

Corehub Up