x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​മു​റ​ക​ൾ​ക്ക് സാ​ക്ഷി​യാ​യി അ​റു​കാ​ലി​ക്ക​ലി​ലെ നാ​ട്ടു​മാ​വ്


Published: June 6, 2026 04:01 AM IST | Updated: June 6, 2026 04:01 AM IST

അ​റു​കാ​ലി​ക്ക​ൽ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്നി​ലെ നാ​ട്ടു​മാ​വ്.

അ​ടൂ​ർ: പ​രി​സ്ഥി​തി​ദി​ന​ങ്ങ​ൾ​ഏ​റെ ക​ട​ന്നു​പോ​യ​പ്പോ​ഴും അ​റു​കാ​ലി​ക്ക​ലി​ന് ത​ണ​ലേ​കാ​ൻ നാ​ട്ടു​മാ​വ് ഉ​ണ്ട്. അ​റു​കാ​ലി​ക്ക​ൽ ശ്രീ ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ മ​ര​മു​ത്ത​ശി​ക്ക് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ത​ല​മു​റ​ക​ൾ​ക്ക് ത​ണ​ലും ആ​ശ്വാ​സ​വും ന​ൽ​കി​യ ഈ ​വൃ​ക്ഷം ഇ​ന്നും കു​ല​കു​ത്തി പൂ​ക്കു​ക​യും മ​ധു​ര​മു​ള്ള മാ​മ്പ​ഴ​ങ്ങ​ൾ സ​മൃ​ദ്ധി​യാ​യി ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

അ​ഞ്ചു​പേ​ർ കൈ​കോ​ർ​ത്തു​പി​ടി​ച്ചാ​ൽ മാ​ത്രം ചു​റ്റി​പ്പി​ടി​ക്കാ​നാ​കു​ന്ന വ​ലി​പ്പ​മാ​ണ് മാ​വി​ന്‍റെ ചു​വ​ടി​നു​ള്ള​ത്. മ​ര​ത്തി​ന് ചു​റ്റും ക​ൽ​ക്കെ​ട്ട് നി​ർ​മി​ച്ച് സം​ര​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ പ​ല​രും മാ​വി​ൻ​ചു​വ​ട്ടി​ൽ അ​ൽ​പ​സ​മ​യം വി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങു​ന്ന​ത്. ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ​യും മ​റ്റു പ​റ​വ​ക​ളു​ടെ​യും സു​ര​ക്ഷി​ത അ​ഭ​യ​കേ​ന്ദ്ര​മാ​ണ് മാ​വ്.

കാ​ലം എ​ത്ര മു​ന്നോ​ട്ടു​പോ​യാ​ലും പ്ര​കൃ​തി​യു​ടെ ക​രു​ത​ലും പൈ​തൃ​ക​ത്തി​ന്‍റെ മ​ഹ​ത്വ​വും ഓ​ർ​മി​പ്പി​ച്ച് മാ​വ് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലു​ള്ള​ത് നാ​ടി​നു​ത​ന്നെ ഐ​ശ്വ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up