x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തലയോലപ്പറന്പ്-എറണാകുളം റോഡ് ഇടിഞ്ഞുതാണു

വെബ് ഡെസ്ക്
Published: August 1, 2026 11:26 PM IST | Updated: August 1, 2026 11:26 PM IST

റോ​ഡ് ക​ൽ​ക്കെ​ട്ടോ​ടെ ഇ​ടി​ഞ്ഞു നാ​ലു മീ​റ്റ​ർ താ​ഴ്ച​യി​ലു​ള​ള പു​ര​യി​ട​ത്തി​ലെ കി​ണ​റി​ന് സ​മീ​പ​ത്ത് പ​തി​ച്ച​പ്പോ​ൾ.

തല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പറ​മ്പ്- എ​റ​ണാ​കു​ളം റോ​ഡി​ൽ വ​ട​ക​ര​യി​ൽ റോ​ഡ് ക​ൽ​ക്കെ​ട്ടോ​ടെ ഇ​ടി​ഞ്ഞു മൂ​ന്ന് മീ​റ്റ​ർ താ​ഴ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് പ​തി​ച്ചു. റോ​ഡി​ന്‍റെ ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു താ​ഴേ​ക്ക് പ​തി​ച്ച​തി​നോ​ട് ചേ​ർ​ന്ന് വീ​ട്ടി​ലെ കി​ണ​റുള്ളത് അ​പ​ക​ട ഭീ​തി പ​ര​ത്തു​ന്നു. വെ​ട്ടി​ക്കാ​ട്ടുമു​ക്ക് ഗു​രു​മ​ന്ദി​ര​ത്തി​നുസ​മീ​പം വ​ട​ക​ര അ​മ്മം​കു​ന്ന് ദേ​വ​രാ​ജ​ന്‍റെ വീ​ടിന്‍റെ മു​ൻ​വ​ശ​ത്താ​ണ് റോ​ഡ് ഇ​ടി​ഞ്ഞുതാ​ണ​ത്. 46 വ​ർ​ഷം മു​മ്പ് സി​മ​ന്‍റില്ലാതെ പി​ഡ​ബ്ല്യു​ഡി നി​ർ​മി​ച്ച ക​ൽ​ക്കെ​ട്ടാ​ണി​ത്.

ക​ന​ത്ത മ​ഴ​യെത്തുടർന്ന് ക​ൽ​ക്കെ​ട്ടി​ന്‍റെ ഒ​രു ഭാ​ഗം നാ​ല് മീ​റ്റ​ർ താ​ഴ്ചയിലുള്ള വീ​ടി​ന്‍റെ കി​ണ​ർ സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്നതോ​ടെ റോ​ഡ് വി​ണ്ട് താ​ഴേ​ക്ക് ഇ​ടി​യു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്. ത​ല​യോ​ല​പ്പറ​മ്പ് എ​സ്ഐ ​പി.എ​സ്. സു​ധീ​രന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യി ക​യ​ർ​കെ​ട്ടി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ഭാ​ഗി​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ത്.

ഭാ​ര​വ​ണ്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​നങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ ക​ട​ന്നുപോ​കു​ന്ന വ​ള​രെ തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. മ​ഴ ക​ന​ത്ത് പെ​യ്യു​ന്ന​തി​നാ​ൽ ശേ​ഷി​ച്ച ക​ൽ​ക്കെ​ട്ടും വി​ണ്ട​ട​ർ​ന്ന റോ​ഡും താ​ഴേ​ക്ക് ഇ​ടി​യാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി പു​ന​ർ​നി​ർ​മി​ച്ച് ത​ക​ർ​ന്ന റോ​ഡ് ഭാ​ഗം പു​ന​ർനി​ർ​മി​ച്ച് കു​റ്റ​മ​റ്റ​താ​ക്കി ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews road

Recent News

Corehub Up