x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ട​ത്തി​നി​ടെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ബ​സി​ന്‍റെ ട​യ​ർ ഊ​രി​പ്പോ​യി​

വെബ് ഡെസ്ക്
Published: August 1, 2026 11:10 PM IST | Updated: August 1, 2026 11:10 PM IST

പ്രതീകാത്മക ചിത്രം

ചെ​റു​തോ​ണി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കോ​ള​ജ് ബ​സി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ട​യ​റാ​ണ് ത​ടി​യ​മ്പാ​ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പം ഊ​രിപ്പോ​യ​ത്. ബ​സി​ൽനി​ന്നു തെ​റി​ച്ചു​പോ​യ ട​യ​ർ ആ​ദ്യം ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചശേ​ഷ​മാ​ണ് സ​മീ​പ​ത്തെ ക​ണി​യാം​കു​ടി​യി​ൽ എ​ർ​ത്ത് മൂ​വേ​ഴ്സി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് അ​ക​ത്തേ​ക്ക് ക​യ​റി​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഓ​ഫീ​സി​നു​ള്ളി​ൽ ആ​ളു​ക​ളില്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. ഓ​ട്ടോ​റി​ക്ഷ​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ട​യ​ർ ഘ​ടി​പ്പി​ച്ചി​രു​ന്ന വീ​ൽന​ട്ട് ബോ​ൾ​ട്ടു​ക​ൾ ഇ​ള​കി​യ​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഇ​ടു​ക്കി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews tire

Recent News

Corehub Up