x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പി​ന് വി​രാ​മം; നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ആ​രം​ഭി​ച്ചു


Published: September 7, 2026 07:16 AM IST | Updated: September 7, 2026 07:16 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: വി​മാ​ന​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​ള്ള​വ​രു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്രാ​രം​ഭ​ ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഹാ​ൾ​ട്ട് സ്റ്റേ​ഷ​ൻ മാ​തൃ​ക​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന സ്റ്റേ​ഷ​നി​ൽ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണെ​ങ്കി​ലും വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ട്രെയി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ​കൂ​ടി​യാ​കും ഇ​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള റെ​യി​ൽ​വേ ലൈ​നി​നോ​ടു ചേ​ർ​ന്ന് മേ​ൽ​പാ​ല​ത്തി​ന്‍റെ അ​ടി​യി​ലാ​ണ് പു​തി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്. 24 കോ​ച്ചു​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ അ​നു​യോ​ജ്യ​മാ​യ 600 മീ​റ്റ​ർ നീ​ള​മു​ള്ള ര​ണ്ട് പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​കും സ്റ്റേ​ഷ​നു​ണ്ടാ​കു​ക. ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ്, ലി​ഫ്റ്റ്, എ​യ​ർ ക​ണ്ടീ​ഷ​ൻ വെ​യി​റ്റിം​ഗ് ഹാ​ൾ, ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഓ​ഫീ​സ് എ​ന്നി​വ ഉ​ണ്ടാ​കു​മെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ കു​റ​വാ​യി​രി​ക്കും.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് റോ​ഡ് മാ​ർ​ഗ​മു​ള്ള ദൂ​രം. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മാ​ത്ര​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പ്ര​ത്യേ​ക പാ​ത​യും ആ​ലോ​ച​ന​യി​ലു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു​ള്ള റോ​ഡി​ലാ​കും സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന ക​വാ​ടം. വി​മാ​ന യാ​ത്ര​ക്കാ​ർ​ക്കാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് സൗ​ജ​ന്യ ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ളും ഇ​ല​ക്ട്രി​ക് ബ​ഗി​ക​ളും ഒ​രു​ക്കും.റെ​യി​ൽ​വേ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. അ​തി​നാ​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ആ​വ​ശ്യ​മാ​യി വ​രി​ല്ല. 19 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2010ൽ ​ശി​ലാ​സ്ഥാ​പ​നം വ​രെ ന​ട​ത്തി​യ പ​ദ്ധ​തി പി​ന്നീ​ട് മു​ട​ങ്ങി​പ്പോ​യി​രു​ന്നു. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി ജീ​വ​ൻ വ​ച്ച​ത്.

വ​രു​ന്ന​ത് മ​ൾ​ട്ടി മോ​ഡ​ൽ ട്രാ​ൻ​സി​റ്റ് ഹ​ബ്

കൊ​ച്ചി: ക​ര, ജ​ലം, വാ​യു മാ​ർ​ഗ​ങ്ങ​ളു​ടെ സം​യോ​ജ​ന​ത്തി​ലൂ​ടെ മ​ൾ​ട്ടി മോ​ഡ​ൽ ട്രാ​ൻ​സി​റ്റ് ഹ​ബാ​യി മാ​റു​ന്ന പ​ദ്ധ​തി​ക​ളാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ൽ വ​രു​ന്ന​ത്.കൊ​ച്ചി മെ​ട്രോ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ട്രോ സ്റ്റേ​ഷ​നും വാ​ട്ട​ർ മെ​ട്രോ​യും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ​രു​ന്നു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ന്നി​ലെ താ​ജ് ഹോ​ട്ട​ലി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​മാ​ണ് എ​യ​ർ​പോ​ർ​ട്ട് മെ​ട്രോ സ്റ്റേ​ഷ​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്ന് ടെ​ർ​മി​ന​ലു​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള എ​സ്ക​ലേ​റ്റ​ർ ക​ണ​ക്ടി​വി​റ്റി​യും ആ​ലോ​ച​ന​യി​ലു​ണ്ട്.

പ​ദ്ധതി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ, മെ​ട്രോ, വാ​ട്ട​ർ മെ​ട്രോ, റോ​ഡ് ഗ​താ​ഗ​തം എ​ന്നി​വ ഏ​കോ​പി​പ്പി​ക്കു​ന്ന മ​ൾ​ട്ടി മോ​ഡ​ൽ ട്രാ​ൻ​സി​റ്റ് ഹ​ബാ​യി നെ​ടു​മ്പാ​ശേ​രി മാ​റും.

Tags : nattu vishesham construction of the

Recent News

Corehub Up