x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്യാ​ണ​വീ​ട് അ​വ​രെ കാ​ത്തി​രു​ന്നു, പ​ക്ഷേ...

വെബ് ഡെസ്ക്
Published: July 12, 2026 03:44 AM IST | Updated: July 12, 2026 03:44 AM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ യാ​ത്ര​പു​റ​പ്പെ​ടു​ന്പോ​ൾ എ​ടു​ത്ത ചി​ത്രം.

ക​ണ്ണൂ​ർ: ക​ല്യാ​ണ​വീ​ട് അ​വ​രെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് അ​ടു​ക്കാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് തീ​രാ​നൊ​ന്പ​ര​മാ​യി അ​വ​ർ അഞ്ചുപേ​ർ വി​ട​പ​റ​ഞ്ഞു. അ​ർ​ധ​രാ​ത്രി എ​ത്തി​യ ദു​ര​ന്തം തീ​ർ​ത്ത ആ​ഘാ​ത​ത്തി​ലാ​ണ് ഉ​റ്റ​വ​ർ.

അ​ഴീ​ക്കോ​ട് കോ​ള​നി ഗേ​റ്റി​ലെ ക​ട​വ​ത്തു​പു​ര​യി​ൽ സി​റാ​ജ് മൊ​യ്തി​ന്‍റെ മ​ക​ൻ ഷാ​ൻ സി​റാ​ജും നാലു സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് കൂ​ടാ​ളി കും​ഭ​ത്ത് വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യു​ണ്ടാ​യ കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഷാ​നി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ൻ റി​യാ​സി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഷാ​നും സു​ഹൃ​ത്തു​ക്ക​ളും വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​ത്. കാ​റി​ലി​രു​ന്ന് അ​വ​രെ​ടു​ത്ത് അ​യ​ച്ചു​കൊ​ടു​ത്ത ഫോ​ട്ടോ ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഇ​പ്പോ​ൾ ക​ണ്ണീ​രോ​ർ​മ.

യു​എ​ഇ​യി​ൽ ബി​സി​ന​സു​കാ​രാ​ണ് ഷാ​നി​ന്‍റെ കു​ടും​ബാം​ഗ​ളെ​ല്ലാം. അ​വ​ധി​ക്കും വി​വാ​ഹം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കും മാ​ത്ര​മേ അ​വ​ർ നാ​ട്ടി​ലെ​ത്താ​റു​ള്ളൂ. ഷാ​നി​ന്‍റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം യു​എ​ഇ​യി​ലാ​യി​രു​ന്നു. എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നാ​ണ് നാ​ലു​വ​ർ​ഷം മു​ന്പ് നാ​ട്ടി​ൽ എ​ത്തി​യ​ത്. ബം​ഗ​ളൂ​രു ബി​എം​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലാ​യി​രു​ന്നു എ​യ​റോ സ്പേ​സ് എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം. പ​ഠ​ന​കാ​ല​ത്തു​ള്ള ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഷാ​ൻ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ തി​രി​ച്ച​ത്.

കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഒ​രു മാ​സം മു​ന്പ് കാ​ന്പ​സ് ഇ​ന്‍റ​ർ​വ്യൂ വ​ഴി ബം​ഗ​ളൂ​രു​വി​ലെ എം​എ​സ്എ ക​ന്പ​നി​യി​ൽ പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നി​യ​റാ​യി ഷാ​ൻ ജോ​ലി​ക്ക് ക‍​യ​റി. തൃ​ശൂ​ർ സ്വ​ദേ​ശി ആ​ദി​ത്യ കൃ​ഷ്ണ​ദേ​വും ഷാ​നും ഒ​രു ക​ന്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഫു​ട്ബോ​ളും ബാ​ഡ്മി​ന്‍റ​ണും ക​ളി​ച്ചി​രു​ന്ന ഷാ​ൻ കോ​ള​ജി​ൽ വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു.

Tags : wedding house Nattuvishesham District News

Recent News

Corehub Up